AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Ravi Mohan: ‘രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണം’; പിണറായി വിജയനെ പുകഴ്ത്തി നടന്‍ രവി മോഹന്‍

Jayam Ravi Praises CM Pinarayi Vijayan: ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ആരോ​ഗ്യവാനായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കട്ടയെന്നും നടൻ ആശംസിച്ചു.

Actor Ravi Mohan: ‘രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണം’; പിണറായി വിജയനെ പുകഴ്ത്തി നടന്‍ രവി മോഹന്‍
Actor Ravi Mohan, CM Pinarayi VijayanImage Credit source: facebook
sarika-kp
Sarika KP | Published: 03 Sep 2025 21:49 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് നടന്‍ രവി മോഹന്‍. കേരള സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടൻ. ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ആരോ​ഗ്യവാനായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കട്ടയെന്നും നടൻ ആശംസിച്ചു.

അതേസമയം രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തിന്റെ ഭാഗം കൂടിയാണ് രവി മോഹനെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ നടൻ ബേസില്‍ ജോസഫും മുഖ്യാതിഥിയായി. യുവതലമുറയ്ക്ക് സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭാ​ഗമായി.

Also Read:അതിഥികളായി രവി മോഹനും ബേസിലും; സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

അതേസമയം, സെന്‍ട്രല്‍ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം. ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം എന്നിവയാണ് ഓണാഘോഷങ്ങളുടെ പ്രധാന വേദികള്‍. നാളെ വൈകീട്ട് 7 മണിക്ക് സംഗീത സംവിധായകന്‍ ശരതിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ സംഗീതനിശ നടക്കും.

വെള്ളിയാഴ്ച വൈകീട്ട് 8.30ന് സുരാജ് വെഞ്ഞാറമൂടിന്റെ ലൈവ് ഷോ, ശനിയാഴ്ച വൈകീട്ട് സിത്താര കൃഷ്ണകുമാറിന്റെ സംഗീത പരിപാടി, ഞായറാഴ്ച(സെപ്റ്റംബർ 7) വൈകീട്ട് 7ന് വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടി എന്നിവയുമുണ്ടാകും. മനോ, ചിന്മയി, നരേഷ് അയ്യര്‍, ബിജു നാരായണന്‍, കല്ലറ ഗോപാലന്‍, സുധീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്‍, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മന്‍, പുഷ്പവതി തുടങ്ങിയവരുടെ കലാവിരുന്നുമുണ്ടാകും. സെപ്റ്റംബര്‍ 9ന് വൈകീട്ട് ഘോഷയാത്രയോടെ പരിപാടികള്‍ സമാപിക്കും.