AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youth Arrest For Assaulting Women: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: സവാദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kozhikode Youth Savad Arrest: കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. 2023ലും സമാനമായ കേസിലെ പ്രതിയാണ് സവാദ്. അന്ന് നെടുമ്പാശ്ശേരിയിൽ വച്ച് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Youth Arrest For Assaulting Women: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: സവാദിനെ അറസ്റ്റ് ചെയ്ത് പോലീസ്
ArrestImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 21 Jun 2025 06:14 AM

 കോഴിക്കോട്: ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ഈ മാസം 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽവെച്ചാണ് സവാദ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതി. യുവതി അന്നുതന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023ലും സമാനമായ കേസിലെ പ്രതിയാണ് സവാദ്. അന്ന് നെടുമ്പാശ്ശേരിയിൽ വച്ച് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ആർടിസി ബസിൽ തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാൾ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു അന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറഞ്ഞിരുന്നത്.

അങ്കമാലിയിൽനിന്നാണ് ഇയാൾ ബസിൽ കയറിയത്. തുടർന്ന് പ്രതി രണ്ട് യുവതികളുടെ നടുവിൽ ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകൾ കാണിച്ചെന്നുമാണ് ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയുമായിരുന്നു. എന്നാൽ, ബസ് നിർത്തിയതോടെ സവാദ് ബസിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി അന്ന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.