AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: 28 മുതൽ 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മഴ സാധ്യത നൽകിയിട്ടുണ്ടെങ്കിലും ചൂട് അതുപോലെ ഉയരുകയാണ്.

Kerala Weather Update: കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 Apr 2026 | 06:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുചൂടിന് ആശ്വാസമായി വേനൽമഴ എത്തി. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 27, 28, 29 തീയതികളിൽ എല്ലാ ജില്ലകളിലും മഴ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും മറ്റിടങ്ങളിൽ​ ​ഗ്രീൻ അലർട്ടുമാണ് നൽകിയിട്ടുള്ളത്. ശക്തമായ മഴ സാധ്യതയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാ​ഗ്രത നി‍ർദേശം

ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും, 28 മുതൽ 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇത്തരം സമയങ്ങളിൽ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാവുന്നതുമാണ്.

കൊടുംചൂട് മാറുമോ?

മഴ സാധ്യത നൽകിയിട്ടുണ്ടെങ്കിലും ചൂട് അതുപോലെ ഉയരുകയാണ്. പലയിടങ്ങളിലും റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും,  കൊല്ലം ജില്ലയിൽ 39 °C വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും ആയിരിക്കും.

ALSO READ: ചൂടിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹി തന്ത്രം കേരളത്തിലും നോക്കിയാലോ?

തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അൾട്രാവയലറ്റ് സൂചിക

കേരളത്തിൽ അൾ‌ട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കളമശ്ശേരി, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യുവി സൂചിക 6 – 7 വരെ യെല്ലോ അലർട്ടും 8 -10 വരെ ഓറഞ്ച് അലർട്ട്, 11ന് മുകളിൽ റെഡ് അലർട്ട് എന്നിങ്ങനെയാണ് നൽകുന്നത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

താപനില മുന്നറിയിപ്പ്

Follow Us