KSRTC Breath Analyser: ചക്കപ്പഴം കഴിച്ചവരും കുടുങ്ങി, ബ്രത്ത് അനലൈസറിന് നിലവാരമില്ല; കെഎസ്ആർടിസി ജീവനക്കാർ

KSRTC Employees Breath Analyser Test: പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ബ്രത്ത് അനലൈസറിൽ ഊതിച്ചത്. എന്നാൽ ജീവനക്കാരിൽ പലരും മദ്യപിച്ചതായാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നുമാണ് ജീവനക്കാർ പറഞ്ഞത്.

KSRTC Breath Analyser: ചക്കപ്പഴം കഴിച്ചവരും കുടുങ്ങി, ബ്രത്ത് അനലൈസറിന് നിലവാരമില്ല; കെഎസ്ആർടിസി ജീവനക്കാർ

Ksrtc

Published: 

19 Jul 2025 | 09:26 AM

പത്തനംതിട്ട: ചക്കപ്പഴം കഴിച്ചാലും ഫിറ്റാകും. സംശയിക്കേണ്ട കെഎസ്ആ‌ർടിസി ജീവക്കാർക്കിടയിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവരാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം നടന്നത്.

പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ബ്രത്ത് അനലൈസറിൽ ഊതിച്ചത്. എന്നാൽ ജീവനക്കാരിൽ പലരും മദ്യപിച്ചതായാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നുമാണ് ജീവനക്കാർ പറഞ്ഞത്.

ഇതോടെ സ്റ്റേഷൻ മാസ്റ്ററും പരിശോധനയ്ക്ക് വിധേയരായി. ചക്കപ്പഴം കഴിച്ചശേഷം പരിശോധന നടത്തിയപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചതായാണ് കണ്ടെത്തിയത്. ഇതോടെ പരാതിയുമായി ജീവനക്കാർ രം​ഗത്തെത്തുകയായിരുന്നു. പഴങ്കഞ്ഞി കഴിച്ചു വന്നാലും നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ പണി തരുന്നുവെന്നാണ് ജീവനക്കാരുടെ വാദം. ഇത് സംബന്ധിച്ച് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി.

നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുമെന്നാണ് നി​ഗമനം. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുള്ളതാണ് ഇതിന് കാരണം. വീട്ടില്‍ നല്ല ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ചക്കപ്പഴവുമായി ഡിപ്പോയിലെത്തിയത്. എന്നാൽ സംഭവം വിചാരിച്ചതിന് അപ്പുറം വിപരീത ഫലമാണ് നൽകിയത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്