AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wild Elephant Attack: തൊട്ടിൽപ്പാലത്ത് കാട്ടാന ദമ്പതിമാരെ ആക്രമിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Wild Elephant Attack: ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം എന്ന ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

Wild Elephant Attack: തൊട്ടിൽപ്പാലത്ത് കാട്ടാന ദമ്പതിമാരെ ആക്രമിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 19 Jul 2025 07:01 AM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശികളായ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് വച്ചാണ് ദമ്പതിമാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകാർ തടഞ്ഞു വെച്ചു. പ്രദേശത്ത് ആഴ്ചകളോളമായി ആന ഭീതി പരത്തുകയാണ്.

കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം എന്ന ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

എറണാകുളത്ത് ദമ്പതികളെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾ ആശുപത്രിയിൽ

കൊച്ചി വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശിയായ വില്യം എന്ന യുവാവാണ് ദമ്പതികളെ ആക്രമിച്ച ശേഷം ജീവനൊടുക്കിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ക്രിസ്റ്റഫർ മേരി എന്ന ദമ്പതികളുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

ഇരുകൂട്ടരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ദമ്പതികളുടെ വീടിന് അടുത്തായാണ് വില്യം താമസിക്കുന്നത്. ഇന്നലെ പള്ളിപ്പെരുന്നാൾ കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വില്യം ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് പിന്നീട് വില്യമിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.