KSRTC song troupe: ഇനി കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പും തുടങ്ങുമോ? മന്ത്രിയുടെ നിർദ്ദേശം ഇങ്ങനെ …

KSRTC Forms Professional Music Troupe : പാട്ട് പാടുന്നതിലും സംഗീതോപകരണങ്ങൾ വായിക്കുന്നതിലും പ്രാവീണ്യമുള്ള ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ ട്രൂപ്പിന്റെ ഭാഗമാകാൻ അവസരമുണ്ട്.

KSRTC song troupe: ഇനി കെഎസ്ആർടിസിയിൽ ഗാനമേള ട്രൂപ്പും തുടങ്ങുമോ? മന്ത്രിയുടെ നിർദ്ദേശം ഇങ്ങനെ ...

Ksrtc, K B Ganesh Kumar

Published: 

15 Sep 2025 21:07 PM

തിരുവനന്തപുരം: ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജീവനക്കാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും, കെഎസ്ആർടിസിയുടെ വിവിധ പരിപാടികളിൽ ഇവരുടെ സേവനം ഉപയോഗിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

പാട്ട് പാടുന്നതിലും സംഗീതോപകരണങ്ങൾ വായിക്കുന്നതിലും പ്രാവീണ്യമുള്ള ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ ട്രൂപ്പിന്റെ ഭാഗമാകാൻ അവസരമുണ്ട്. മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിറ്റിൽ കൂടാത്തതുമായ ഒരു വിഡിയോ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ മേഖലയിൽ മുൻപ് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നൽകണം.

സെപ്റ്റംബർ 25- ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. കെഎസ്ആർടിസിയുടെ ആസ്ഥാനത്ത് പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയാകും അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തുക. പുതിയ ട്രൂപ്പ് രൂപീകരിക്കുന്നതിലൂടെ കോർപ്പറേഷനിലെ ജീവനക്കാരുടെ ഇടയിൽ ഒരു കലാപരമായ അന്തരീക്ഷം വളർത്താനും സാധിക്കും എന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും