KSRTC: തിരക്കിനനസുരിച്ച് നിരക്ക് മാറും; കെഎസ്ആർടിസിയിൽ പുത്തൻ മാറ്റാം

KSRTC introduces flexi fare: ഓരോ ബസിലെയും ബുക്കിങ് നിരീക്ഷിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിൽ അന്തർസംസ്ഥാന സർവീസുകളിലാണ് പുതിയ രീതി നടപ്പിലാക്കിയത്.

KSRTC: തിരക്കിനനസുരിച്ച് നിരക്ക് മാറും; കെഎസ്ആർടിസിയിൽ പുത്തൻ മാറ്റാം

പ്രതീകാത്മക ചിത്രം

Updated On: 

29 Dec 2025 | 07:03 AM

തിരുവനന്തപുരം: തിരക്കിനനുസരിച്ച് നിരക്ക് കണക്കാക്കി കെഎസ്ആർടിസി. സ്വകാര്യബസുകളിൽ ‘ഡൈനാമിക് റിയൽ ടൈം ഫ്‌ളെക്‌സി ഫെയർ’ എന്ന സംവിധാനത്തിലേക്കാണ് കെഎസ്ആർടിസിയും നീങ്ങുന്നത്. പുതിയ പരിഷ്കാരത്തിന് കെഎസ്ആർടിസി ഭരണസമിതി അനുമതി നൽകി.

ഓരോ ബസിലെയും ബുക്കിങ് നിരീക്ഷിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിൽ അന്തർസംസ്ഥാന സർവീസുകളിലാണ് പുതിയ രീതി നടപ്പിലാക്കിയത്. തിരക്ക് കുറഞ്ഞതിനനുസരിച്ച് കഴിഞ്ഞ ഡിസംബർ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരൂവിലേക്കുള്ള ബസിന്റെ നിരക്ക് കുറച്ചിരുന്നു.

2300 രൂപ നിശ്ചയിച്ചിരുന്ന പുതിയ വോൾവോ സ്ലീപ്പർ ബസ് തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് 1400 രൂപയാണ് ഈടാക്കിയത്. അവസാനദിവസമാണ് നിരക്ക് കുറച്ചത്. അന്നേ ദിവസം നാല് യാത്രക്കാർ മാത്രമായിരുന്നു ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്തിരുന്നത്.

ALSO READ: മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ… വമ്പൻ പാക്കേജുമായി കെഎസ്ആർടിസി എത്തുന്നു

 

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം കായിക്കര കടവിൽ അബി എന്ന അഫിനും വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥുമാണ് മരണപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ വച്ചാണ് അപകടം നടന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നിലയ്ക്കാമുക്ക് ഭാഗത്ത്‌ നിന്ന് വന്ന മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ അബി സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാല് പേരും തെറിച്ചുവീണു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. എന്നാൽ രണ്ട് പേരെ രക്ഷിക്കാനായില്ല.

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍