AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC Priyadarshini: പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപം, പ്രിയദർശിനി ബസിലെ കണ്ടക്ടർക്ക് സസ്പെൻഷൻ

KSRTC Priyadarshini Bus Conductor Suspended: എറണാകുളം പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ കയറിയ വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ ബസ് കണ്ടക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം പ്രിയദർശിനി ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് യാത്രാമധ്യേ കണ്ടക്ടർ അധിക്ഷേപം നടത്തി എന്ന പരാതിയിലാണ് നടപടി.

KSRTC Priyadarshini: പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപം, പ്രിയദർശിനി ബസിലെ കണ്ടക്ടർക്ക് സസ്പെൻഷൻ
Ksrtc Priyadarshini Conductor SuspendedImage Credit source: PTI
Amal KV
Amal KV | Published: 27 Sep 2026 | 08:08 PM

കൊച്ചി: എറണാകുളം പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ കയറിയ വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ ബസ് കണ്ടക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം പ്രിയദർശിനി ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് യാത്രാമധ്യേ കണ്ടക്ടർ അധിക്ഷേപം നടത്തി എന്ന പരാതിയിലാണ് നടപടി. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു.

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിന് തുടർന്നാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടാകുന്നത്. സഹപാഠികൾക്ക് ഒപ്പം പ്രിയദർശിനി ബസ്സിൽ കയറിയ പെൺകുട്ടിയോട് ടിക്കറ്റിന് പണം ആവശ്യപ്പെടുകയും താൻ പെൺകുട്ടിയാണ് എന്ന് പറഞ്ഞപ്പോൾ കണ്ടക്ടർ അധിക്ഷേപിച്ചു എന്നുമാണ് പരാതി. തീർഥാടനത്തിന്റെ ഭാഗമായി അടുത്ത ഇടയ്ക്ക് പെൺകുട്ടി തല മുണ്ഡനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സഹപാഠികൾ അടക്കം ഈ നടപടിയെ എതിർത്തപ്പോഴാണ് പെൺകുട്ടിയെ കണ്ടക്ടർ അധിക്ഷേപിച്ചത്.

Also Read: പൂജ – ദീപാവലി അവധി, കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ റെഡി, മുൻകൂട്ടി ബുക്ക് ചെയ്യാം

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ല എന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപ പരാമർശം നടത്തിയത്. സഹയാത്രികരിൽ ചിലരും ഈ പരിഹാസത്തെ പിന്തുണച്ചു എന്നാണ് വിവരം. പെൺകുട്ടിയെ ബസ്സിൽ നിന്ന് ഇറക്കിവിടാനും ശ്രമം ഉണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെടുകയും പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു. അതിനിടയാണ് ഇപ്പോൾ കണ്ടക്ടർക്കെതിരെ വകുപ്പ് തല നടപടി വന്നിരിക്കുന്നത്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കർ പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരോട് മാന്യമായി പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. യാത്രക്കാരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്ന ഇത്തരം പരാതികൽ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായി നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോട് അപപരിയാതയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി പറവൂർ പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിനി പരാതി നൽകിയിട്ടുമുണ്ട്.

English Summary

The bus conductor has been suspended from service following an incident where a female student was humiliated while traveling on the KSRTC’s Priyadarshin bus in Paravur, Ernakulam. The action was taken based on a complaint that the conductor verbally abused the student who had boarded the bus with her friends while the journey was underway.

Follow Us