Ration Card: റേഷൻ കാർഡിലെ ആ മാറ്റത്തിന് ഇന്നും കൂടി സമയം, എങ്ങനെ അപേക്ഷിക്കാം?

Priority Ration Card Online Application: ഒക്ടോബർ 20ന് നിശ്ചയിച്ചിരുന്ന സമയപരിധി പിന്നീട് 28ാം തീയതി വരെ നീട്ടുകയായിരുന്നു. അപേക്ഷകര്‍ കുറവായതാണ് തീയതി നീട്ടാന്‍ കാരണം. ഒരു മാസത്തോളം സമയം നൽകിയെങ്കിലും 14,000 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.

Ration Card: റേഷൻ കാർഡിലെ ആ മാറ്റത്തിന് ഇന്നും കൂടി സമയം, എങ്ങനെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

28 Oct 2025 08:02 AM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകൾക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനായി അക്ഷയാ സെന്ററുകൾ മഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഒക്ടോബർ 20ന് നിശ്ചയിച്ചിരുന്ന സമയപരിധി പിന്നീട് 28ാം തീയതി വരെ നീട്ടുകയായിരുന്നു. അപേക്ഷകര്‍ കുറവായതാണ് തീയതി നീട്ടാന്‍ കാരണം. ഒരു മാസത്തോളം സമയം നൽകിയെങ്കിലും 14,000 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.

മാരക രോഗമുള്ളവർ, പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത -ഭവനരഹിതർ, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻ​ഗണന റേഷൻ കാർഡിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

മുൻഗണനാ റേഷൻ കാർഡിന് അർഹരായവർക്ക് അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍  എന്നിവ വഴി മുൻഗണന വിഭാഗത്തിലേക്ക് മാറാനുള്ള അപേക്ഷ നല്‍കാം.

ആവശ്യമായ രേഖകള്‍

പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം

പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്‍റെ പാസ് ബുക്കിന്‍റെ പകർപ്പ്

ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വീടിന്‍റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്

മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്

സ്ഥലത്തിന്‍റെ 2025ലെ നികുതി രസീത്

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ