AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dog Licence: അത്ര എളുപ്പമല്ല ഇനി നായ വളർത്തൽ, ഫീസും ആപ്പും ലൈസൻസും എല്ലാമുണ്ട്… പുതിയ മാറ്റങ്ങൾ ഇതെല്ലാം

Licence became mandatory to have dogs: രണ്ടിൽ കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായക്കുട്ടികളെ വിൽക്കാൻ കഴിയാതെ വരുമ്പോൾ ഉടമകൾ അവയെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണിത്.

Dog Licence: അത്ര എളുപ്പമല്ല ഇനി നായ വളർത്തൽ, ഫീസും ആപ്പും ലൈസൻസും എല്ലാമുണ്ട്… പുതിയ മാറ്റങ്ങൾ ഇതെല്ലാം
Dog licence Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 21 Dec 2025 06:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിനായി ലൈസൻസ് നിബന്ധനകൾ കർശനമാക്കുന്നു. ഒരു വീട്ടിൽ ലൈസൻസോടെ വളർത്താവുന്ന നായകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്താനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ശുപാർശ തദ്ദേശഭരണ വകുപ്പിന് കൈമാറും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

മാറ്റങ്ങൾ ഇങ്ങനെ

 

  • വാക്സിനേഷൻ എടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. നായയുടെ ഇനം, പേര്, ഉടമയുടെ വിലാസം എന്നിവ തദ്ദേശ സ്ഥാപനങ്ങളിലെ ഡാറ്റാബേസുമായി ചിപ്പ് വഴി ബന്ധിപ്പിക്കും.
  • ഒരു വീട്ടിൽ പരമാവധി രണ്ട് നായകളെ മാത്രമേ ലൈസൻസോടെ വളർത്താൻ അനുവദിക്കൂ.

ALSO READ: കേരളം തണുത്തു വിറച്ച ദിവസം, ഫ്രീസായി ഇടുക്കിയും വയനാടും

  • രണ്ടിൽ കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായക്കുട്ടികളെ വിൽക്കാൻ കഴിയാതെ വരുമ്പോൾ ഉടമകൾ അവയെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണിത്.
  • വാക്സിനേഷൻ, വന്ധ്യംകരണം എന്നിവ നിശ്ചിത സമയങ്ങളിൽ നിയമപ്രകാരം പൂർത്തിയാക്കണം.
  • ലൈസൻസ് നടപടികൾ ലളിതമാക്കാൻ കെ-സ്മാർട്ട് (K-Smart) ആപ്പ് വഴി സൗകര്യം ഒരുക്കും.

 

മൈക്രോചിപ്പ് എന്തിന്?

 

നായകളുടെ തോൾഭാഗത്താണ് പ്രത്യേക ഉപകരണം ഉപയോഗിച്ച് ചിപ്പ് ഘടിപ്പിക്കുന്നത്. ഇതിനായി നിശ്ചിത ഫീസ് ഈടാക്കും. നായയെ തെരുവിൽ ഉപേക്ഷിച്ചാൽ മൈക്രോചിപ്പ് സ്കാൻ ചെയ്യുന്നതിലൂടെ ഉടമയെ എളുപ്പത്തിൽ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും സാധിക്കും. നിലവിൽ ലൈസൻസ് വേണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് തദ്ദേശ-നഗരപാലിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ ഒരുങ്ങുന്നത്.