Bed Tea: രാവിലെ ഉണരുമ്പോൾ ചായ കുടിക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക..
Side Effect of Bed Tea:വെറും വയറ്റിൽ ചായ കുടിക്കുന്നതിലൂടെ ഒരു ദിവസം വേണ്ട മുഴുവൻ ഊർജവും ലഭിക്കുമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഇത് തെറ്റായ ചിന്തയാണെന്ന് നിങ്ങൾക്ക് അറിയാമോ? വെറും വയറ്റിൽ ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ചൂടോടെ ഒരു ചായ കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഒരു ദിവസം വേണ്ട മുഴുവൻ ഊർജവും ഇതിലൂടെ ലഭിക്കുമെന്നും ചിലർ കരുതുന്നു. എന്നാൽ ഇത് തെറ്റായ ചിന്തയാണെന്ന് നിങ്ങൾക്ക് അറിയാമോ? വെറും വയറ്റിൽ ചായ കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
വെറും വയറ്റിൽ ചായ കുടിക്കുന്നതിന്റെ ദോഷങ്ങൾ
അസിഡിറ്റി : രാവിലെ ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടുതലാണ്. ചായ കുടിക്കുന്നത് അവ കൂടുതൽ വർദ്ധിപ്പിക്കുകയും നെഞ്ചെരിച്ചിലും ഗ്യാസ് പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.
ദഹനം തകരാറിലാകുന്നു: ചായ ദഹനരസങ്ങളുടെ സ്രവത്തെ ബാധിക്കുന്നു. ഇതുകാരണം കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുന്നു.
അലസത: ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ വേഗത്തിൽ രക്തത്തിൽ പ്രവേശിക്കുന്നു. ഇത് ആദ്യം നിങ്ങളെ ഉണർത്തി ഊർജം നൽകുന്ന തോന്നലുണ്ടാക്കുന്നു. പക്ഷേ പിന്നീട് ശരീരം കൂടുതൽ അലസമാകുന്നതിന് കാരണമാകും.
ഉപാപചയ പ്രവർത്തനങ്ങൾ: ശരീരത്തിന്റെ ഉപാപചയ നിരക്ക് തകരാറിലാകാൻ വെറുംവയറ്റിൽ ചായ കുടിക്കുന്നത് കാരണമാകും. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പ്രമേഹം: വെറുംവയറ്റിൽ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നതിന് കാരണമാകുന്നു.
ഉയർന്ന രക്തസമ്മർദ്ദം: ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഹൃദയത്തിന് ആയാസം നൽകുകയും ചെയ്യുന്നു.
പിസിഒഎസ് ഉള്ള സ്ത്രീകൾ: ഹോർമോൺ സന്തുലിതാവസ്ഥ തകരാറിലാകുന്നു.
ഉത്കണ്ഠ: കഫീൻ മാനസിക ശാന്തതയെ തടസ്സപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും.
വിളർച്ചയുള്ളവർ: ചായയിലെ ടാനിനുകൾ ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു.