AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2025: കുട്ടികളിലെ ഹൃദയാഘാതം, നിശബ്ദ കൊലയാളിയായി ഫാറ്റി ലിവർ; രാജ്യത്തെ ഞെട്ടിച്ച രോ​ഗങ്ങൾ

Silent Heart Attacks To Fatty Liver: ദിവസം ചെല്ലുന്തോറും പലതരം രോ​ഗങ്ങളും അത് പിടിപെടുന്നതും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരന്ന പല രോ​ഗങ്ങളും ഇന്ന് ചെറുപ്പക്കാരെയും കുട്ടികളെയും ബാധിക്കുന്ന എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

Year Ender 2025: കുട്ടികളിലെ ഹൃദയാഘാതം, നിശബ്ദ കൊലയാളിയായി ഫാറ്റി ലിവർ; രാജ്യത്തെ ഞെട്ടിച്ച രോ​ഗങ്ങൾ
Heart AttacksImage Credit source: Getty Images
neethu-vijayan
Neethu Vijayan | Updated On: 21 Dec 2025 11:06 AM

ഇന്ത്യയിൽ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിയതായി ഇക്കൊല്ലം പുറത്തിറങ്ങിയ പഠനം പറഞ്ഞിരുന്നു. ആ​ഗോളതലത്തിൽ ഈ കണക്ക് കുറയുവാണെങ്കിൽ ഇന്ത്യയിൽ കൂടുകയാണെന്നാണ് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറഞ്ഞത്. ദിവസം ചെല്ലുന്തോറും പലതരം രോ​ഗങ്ങളും അത് പിടിപെടുന്നതും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരന്ന പല രോ​ഗങ്ങളും ഇന്ന് ചെറുപ്പക്കാരെയും കുട്ടികളെയും ബാധിക്കുന്ന എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

ഇത്തരത്തിൽ 2025ൽ നമ്മുടെ ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമായ നിരവധി രോ​ഗങ്ങളാണുള്ളത്. എന്നാൽ ഇതിൽ പലതും ജീവിതശൈലിയിലെ ഉദാസീനത മൂലമാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. അത്തരത്തിൽ ഇക്കൊല്ലം രാജ്യത്തെ ആശങ്കയിലാഴ്ത്തിയ രോ​ഗങ്ങളും കാരണങ്ങളും വിശദമായി മനസ്സിലാക്കാം.

ഹൃദയാഘാതങ്ങൾ

ഒരു കാലം വരെ വാർദ്ധക്യവുമായി ബന്ധപ്പെട്ട് കണ്ടിരുന്ന രോ​ഗമാണ് ഹൃദയാഘാതം. എന്നാൽ അടുത്തിടെയായി ഇതിൽവളരെയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. 2025ലെ കണക്കുകൾ അനുസരിച്ച്, അഞ്ച്, ആറ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്ന ചെറിയ കുട്ടികളിൽ വരെ ഹൃദയാഘാതം ഉണ്ടായതായി പറയുന്നു. എൻ‌സി‌ആർ‌ബി റിപ്പോർട്ട് അനുസരിച്ച്, 2025 ൽ ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ 12 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത. അതിൽ മിക്ക കേസുകളിലും ഹൃദയാഘാതമാണ് കാരണമായി പറയുന്നത്.

ALSO READ: രാവിലെ ഉണരുമ്പോൾ ചായ കുടിക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക..

ഫാറ്റി ലിവർ

ഫാറ്റി ലിവർ രോഗത്തെ പലപ്പോഴും നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. കാരണം പ്രാരംഭ ഘട്ടത്തിലെ ഇതിൻ്റെ ലക്ഷണങ്ങൾ പലരും മനസ്സിലാക്കാതെ പോകുന്നു. തുടക്കത്തിൽ, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ആദ്യം തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ നിസാരമായി നാം തള്ളികളയുന്ന ചില ലക്ഷണങ്ങൾ രോ​ഗത്തെ വഷളാക്കുന്നു. ഇത് കരളിനെ സാരമായി ബാധിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യും. നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏകദേശം 84 ശതമാനം ഐടി ജീവനക്കാരിലാണ് ഫാറ്റി ലിവർ സാധ്യത കണ്ടെത്തിയത്.

പക്ഷിപ്പനി

2025-ൽ കോഴികളിലും പക്ഷികളിലും ഏറ്റവും കൂടുതൽ പരിഭ്രാന്തി പരത്തിയ ഒന്നാണ് പക്ഷിപ്പനി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ മനുഷ്യരിലേക്കും ഇത് പടർന്നുപിടിച്ചു. ചിലരെ ഇത് മാരകമായി തന്നെ ബാധിച്ചു. പക്ഷിപ്പനി മൂലം 2025ൽ പല സംസ്ഥാനങ്ങളിലും വലിയ ആശങ്കയാണ് ഉയർന്നുവന്നത്.

പ്രായഭേദമന്യേ എല്ലാവരിലും ഇത്തരം രോ​ഗങ്ങൾ സാധാരണമായ സാഹചര്യത്തിൽ, ആരോഗ്യകരമായ ജീവിതശൈലി, ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള ശേഷി, നേരത്തെയുള്ള രോഗനിർണയം എന്നിവയുടെ അവബോധം സൃഷ്ടിക്കാൻ രാജ്യത്തെ ആരോ​ഗ്യമേഖലയ്ക്ക് സൂചന നൽകികൊണ്ടാണ് 2025 അവസാനിക്കുന്നത്.