AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drink-and-drive fine: തലേന്നാണ് കുടിച്ചതെന്നു പറയേണ്ട… കെട്ടിറങ്ങിയില്ലെങ്കിൽ പോലീസ് പിടികൂടും

Drink-and-drive fine at Kerala: അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് ഈ പേരിൽ അടുത്തകാലത്ത് സസ്പെൻഡ് ചെയ്തത്.

Drink-and-drive fine: തലേന്നാണ് കുടിച്ചതെന്നു പറയേണ്ട… കെട്ടിറങ്ങിയില്ലെങ്കിൽ പോലീസ് പിടികൂടും
Aswathy Balachandran
Aswathy Balachandran | Updated On: 14 Jun 2024 | 01:17 PM

കൊച്ചി: തലേന്ന് കുടിച്ചാലും പിറ്റേന്ന് കുടിച്ചാലും കെട്ടിറങ്ങാതെ വണ്ടിയുമായി റോഡിലിറങ്ങിയാൽ പോലീസിൻ്റെ പിടിവീഴും. കഴിഞ്ഞ ദിവസം കെട്ടിറങ്ങാതെ വണ്ടിയുമായെത്തിയവരാണ് മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും പരിശോധനയിൽ പിടിയിലായത്.

അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് ഈ പേരിൽ അടുത്തകാലത്ത് സസ്പെൻഡ് ചെയ്തത്. അഞ്ചുമാസത്തിനിടെ കൊച്ചി നഗരത്തിലുമായാണ് 552 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെൻഡ് ചെയ്തത്. റോഡിലെ നിയമലംഘനത്തിന്റെ പേരിലായിരുന്നു നടപടി. ഇതില്‍ 237 പേര്‍ മദ്യപിച്ച ശേഷം വാഹനമോടിച്ചവരാണ്. എന്നാൽ അന്‍പതോളം പേർ പെട്ടത് തലേദിവസത്തെ ലഹരി മാറാത്തതിൻ്റെ പേരിലും. ഈവിവരങ്ങൾ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കുവച്ചത്.

തങ്ങള്‍ മദ്യപിച്ചിരുന്നില്ലെന്ന നിലപാടിൽ പലരും ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതു ശരിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്. എന്നാല്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിക്കുമ്പോള്‍ മദ്യത്തിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കാണിച്ചു. അതിനാൽ നടപടിയെടുക്കാതെ മറ്റുവഴികൾ ഉണ്ടായിരുന്നില്ല. തലേദിവസം വൈകും വരെ മദ്യപിച്ച ശേഷം പിറ്റേന്ന് വാഹനമോടിക്കുമ്പോൾ ചിലര്‍ക്ക് ഉച്ചവരെ ചിലപ്പോൾ ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. തലേന്ന് മദ്യപിച്ച ശേഷം പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാതെ വാഹനമോടിച്ചാലും ബ്രത്ത് അനലൈസറില്‍ കുടുങ്ങാം.

മുന്തിരി ജൂസും പണിതരും

നേരത്തെ മുന്തിരി ജൂസ് കഴിച്ച് പണി കിട്ടിയവരും ഉണ്ട്. ആൽക്കഹോൾ കൂടുതൽ അടങ്ങിയ മുന്തിരി പോലുള്ള പഴങ്ങളുടെ ജൂസ് കുടിച്ച് കുറച്ചു സമയത്തിനു ശേഷം പരിശോധനയ്ക്ക് വിധേയമായവരാണ് അന്ന് പിടിയിലായത്.