AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Liquor Shop Holidays : ഈ നാല് ദിവസം ഇവിടെയുള്ളവർക്ക് ഒരു തുള്ളി മദ്യം ലഭിക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് ജില്ല കളക്ടർ

Liquor Shop Holidays in Alappuzha: സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാനപാലനവും ഉറപ്പ് വരുത്തുന്നതിനുമാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Liquor Shop Holidays : ഈ നാല് ദിവസം ഇവിടെയുള്ളവർക്ക് ഒരു തുള്ളി മദ്യം ലഭിക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് ജില്ല കളക്ടർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Jan 2026 | 10:20 PM

ആലപ്പുഴ: ജനുവരിയിൽ നാല് ദിവസം മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം. ജനുവരി 19, 20, 27, 28 തീയതികളില്‍ കള്ള് ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും, ബാറുകളും അടച്ചിടുന്നതിന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാനപാലനവും ഉറപ്പ് വരുത്തുന്നതിനുമാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പള്ളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആളുകള്‍ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്തുമാണ് അന്നേ ദിവസങ്ങളിൽ മദ്യഷാപ്പുകൾ അടച്ചിടാൻ തീരുമാനമെടുത്തത്.

ചേര്‍ത്തല എക്‌സൈസ് റേഞ്ച് പരിധിയില്‍ ഉള്‍പ്പെട്ടുവരുന്നതും പള്ളിയുടെ രണ്ട് കി.മീ ചുറ്റളവില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ റ്റി.എസ് നം. 68/2025-26 അരീപ്പറമ്പ്, റ്റി.എസ് നം. 71/2025-26 അര്‍ത്തുങ്കല്‍, റ്റി.എസ് നം. 69/2025-26 തിരുവിഴ പടിഞ്ഞാറ്, റ്റി.എസ് നം. 72/2025-26 ചമ്പക്കാട്, റ്റി.എസ് നം. 74/2025-26 ആയിരം തൈ, എഫ്.എല്‍3 നം. എ-47 ചള്ളിയില്‍ കാസ്റ്റില്‍സ് ഉള്‍പ്പടെയുള്ള എല്ലാ കള്ള് ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും, ബാറുകളും അടച്ചിടുമെന്ന് കളക്ടര്‍ ഉത്തരവിൽ പറയുന്നു.

 

പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്

 

ഡ്രൈഡേ അടക്കം ജനുവരിയിൽ ആകെ മൂന്ന് ദിവസമാണ് ബെവ്കോ അവധി. ഓഗസ്റ്റിൽ 4 ദിവസം പ്രവർത്തിക്കില്ല. സർക്കാരിൻ്റെ ത്രിവേണി മദ്യവിൽപ്പനശാലകൾക്ക് ബെവ്കോയുടെ എല്ലാ അവധികളും ബാധകമായിരിക്കില്ല.

 

പൊതു അവധികൾ

ജനുവരി 26- റിപ്പബ്ലിക്ക് ദിനം
ജനുവരി 30- മഹാത്മാഗാന്ധി രക്തസാക്ഷിദിനം
ഏപ്രിൽ 18- ദുഖ:വെള്ളി
ജൂൺ 26 – ലോക ലഹരിവിരുദ്ധ ദിനം
ആഗസ്റ്റ് 15- സ്വാതന്ത്യദിനം
സെപ്റ്റംബർ 5- തിരുവോണം
സെപ്റ്റംബർ 7- ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2- ഗാന്ധിജയന്തി