AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: ‘രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നത് അതിശയകരം, അയ്യായിരം രൂപ പരാതിക്കാരി കെഎസ്‌യുവിന് സംഭാവന നല്‍കി’

Fenni Ninan's Facebook Post About Rahul Mamkootathil Third Rape Case: കെഎസ്‌യു പരിപാടിക്ക് പരാതിക്കാരി സംഭാവന നല്‍കിയതും ഫെനി നൈനാനുമായി പരിചയമുള്ളതും കാണിച്ച് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. അവരെ തനിക്ക് അറിയാമെന്ന് ഫെനി പോസ്റ്റില്‍ പറയുന്നു.

Rahul Mamkootathil: ‘രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നത് അതിശയകരം, അയ്യായിരം രൂപ പരാതിക്കാരി കെഎസ്‌യുവിന് സംഭാവന നല്‍കി’
രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍ Image Credit source: Fenni Ninan Facebook
Shiji M K
Shiji M K | Updated On: 15 Jan 2026 | 06:08 AM

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എയ്‌ക്കെതിരെയുള്ള മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായ ഫെനി നൈനാന്‍. പരാതിക്കാരിയെ തനിക്ക് അറിയാമെന്നും രാഹുല്‍ അവരെ ബലാത്സംഗം ചെയ്തുവെന്നത് കേട്ടപ്പോള്‍ അതിശയമായെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഫെനി പറഞ്ഞു.

കെഎസ്‌യു പരിപാടിക്ക് പരാതിക്കാരി സംഭാവന നല്‍കിയതും ഫെനി നൈനാനുമായി പരിചയമുള്ളതും കാണിച്ച് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. അവരെ തനിക്ക് അറിയാമെന്ന് ഫെനി പോസ്റ്റില്‍ പറയുന്നു.

കെഎസ്‌യു നടത്തിയ പരിപാടിക്ക് അവര്‍ പണം നല്‍കിയിട്ടുണ്ട്. അയ്യായിരം രൂപയാണ് അവര്‍ നല്‍കിയത്. ആ തുകയ്ക്ക് 50 കൂപ്പണുകള്‍ കാണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പങ്കുവെച്ചിട്ടുള്ളതാണ്. എന്നാല്‍ അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തുവെന്നത് തനിക്ക് അതിശയമായി തോന്നി എന്ന് ഫെനി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 25 വരെ താന്‍ അവരോട് സംസാരിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ രാഹുലിന്റെ അഭിഭാഷകര്‍ക്ക് കൈമാറി. നിലവില്‍ രാഹുലിനെതിരെ നടക്കുന്നത് വലിയ രീതിയിലുള്ള മാധ്യമ വിചാരണയാണ്. അതിനാല്‍ തന്നെ താന്‍ പറഞ്ഞ കാര്യങ്ങള്‍ പലരും പുറത്തുവിടാന്‍ തയാറാകുന്നില്ല, അതൊന്നും അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങളല്ലെന്നും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആര്‍ക്കും അറിയാന്‍ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല.

എന്നാല് മാധ്യമങ്ങളില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന, വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവര്‍ എനിക്ക് കെഎസ്യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവര്‍ക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാന്‍ അത് ശ്രദ്ധിച്ചു.

എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവര്‍ പണം തന്നദിവസം തന്നെ അവരുടെ പേരുള്‍പ്പെടുത്തി അവര്‍ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംആയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്.

എന്നാല്‍ അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി. കാരണം ഈ അതിജീവിത എന്നോട് 2025 നവംബര്‍ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്.ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാന്‍ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയര്‍ ശേഖര്‍ സാറിനും കൊടുത്തിട്ടുണ്ട്. അവര്‍ അത് കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

മൂന്നാമത്തെ പരാതി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാന്‍ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല് അതില്‍ രാഹുലിന് അനുകൂലമായ കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലില്‍ കൊടുക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാര്‍ത്തകള്‍ അല്ല.

അതുപോലെ രണ്ടാമത് വന്ന പരാതിയില്‍ രാഹുല്‍ എംഎല്‍എ ഒരു പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ച് കൊടുത്തത് ഞാന്‍ ഓടിക്കുന്ന കാറില്‍ ആയിരുന്നു എന്നാണ് പരാതിയില്‍. കേട്ടാല്‍ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോള്‍ തന്നെ ഞാന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന്.

Also Read: Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് തെളിവെടുപ്പ് ; എസ്ഐടി തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും

അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാല്‍സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ? ഏതെങ്കിലും മാധ്യമങ്ങള്‍ അത് ചര്‍ച്ച ചെയ്‌തോ?

ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. എന്നാല് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തായാലും മാധ്യമങ്ങള്‍ അവരുടെ അജണ്ട വച്ച് കര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവര്‍ കല്ലെറിയൂ. ഇമോഷണല്‍ കഥകള്‍ മെനയുന്നവര്‍ അത് ചെയ്യൂ. പിആര്‍ കാപ്പി കുടിക്കുന്നവര്‍ അത് ചെയ്യൂ. പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം.

NB: ഈ പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.