M K Sanu: സാനുമാഷിന് യാത്രാമൊഴി; രാവിലെ 10 മുതൽ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം, സംസ്കാരം വൈകിട്ട്
M K Sanu Funeral Update: ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം ഇടപ്പള്ളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിൽ എത്തിക്കും. ഇവിടെ ഒൻപത് മണി മുതൽ പൊതുദര്‍ശനമുണ്ടാകും.
കൊച്ചി: പ്രൊഫസർ എം കെ സാനുവിന് വിട ചൊല്ലാൻ ഒരുങ്ങി കേരളം. ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം ഇടപ്പള്ളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിൽ എത്തിക്കും. ഇവിടെ ഒൻപത് മണി മുതൽ പൊതുദര്‍ശനമുണ്ടാകും. ഇതിനു ശേഷം പത്ത് മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം നടക്കും.
ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫസർ എം കെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അർപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സാനുമാഷിന്‍റെ വിയോഗം. 98 വയസായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
Also Read:പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു
മലയാളഭാഷയിലെ മികച്ച മികച്ച ജീവചരിത്രകൃതികളാണ് സാഹിത്യ ലോകത്തിന് പ്രൊഫ എം.കെ സാനു സംഭാവന ചെയ്യപ്പെട്ടത്. അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു