AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴി; സ്റ്റോപ്പുകളിൽ മാറ്റം

Three trains via Alappuzha to run via Kottayam: ട്രാക്ക് അറ്റകുറ്റപ്പണി മൂലം ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാക്കി, അ‌തിനാൽ സ്റ്റോപ്പുകളിൽ മാറ്റമുണ്ട്. 25-ന് ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന ഗുരുവായൂർ - ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16128), 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), 25 -ന് എംജിആർ ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) എന്നിവയാണ് കോട്ടയം വഴിയാക്കിയത്.

ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴി; സ്റ്റോപ്പുകളിൽ മാറ്റം
Three Trains Via Alappuzha To Run Via KottayamImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 24 Sep 2026 | 08:12 AM

കൊച്ചി: എറണാകുളം യാർഡിൽ അ‌ടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാക്കി, അ‌തിനാൽ സ്റ്റോപ്പുകളിൽ മാറ്റമുണ്ട്. 25 -ന് ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16128), 25 -ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), 25 -ന് എംജിആർ ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) എന്നിവയാണ് നാളെ കോട്ടയം വഴിയാക്കിയത്.

എറണാകുളത്ത് അ‌റ്റകുറ്റപ്പണി നടക്കുന്നതിനാൽ, 24 -ന് ടാറ്റാനഗർ ജങ്ഷനിൽനിന്നു പുറപ്പെടുന്ന ടാറ്റാനഗർ -എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും. 25ന് ആണ് പ്രധാനമായും ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്. വഴി തിരിച്ചുവിടുന്ന ട്രെയിനുകൾക്ക് കോട്ടയം റൂട്ടിൽ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അ‌നുവദിച്ചിട്ടുണ്ട്.

ALSO READ: പൂജാ അവധി, വേ​ഗം ബുക്ക് ചെയ്തോ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു, സമയക്രമം അറിയാം

ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും. അ‌തേപോലെ എഗ്‌മോർ എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നാളെ സ്റ്റോപ്പ് അ‌നുവദിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് നാളെ എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും. ട്രാക്കിലെ അ‌റ്റകുറ്റപ്പണിയെ തുടർന്ന് ഈ മാസം 30ന് പാലക്കാട് വഴിയുള്ള ചില ട്രെയിനുകൾക്കും നിയന്ത്രണങ്ങൾ ഉണ്ട്.

സെപ്റ്റംബർ 30-ന് ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307) എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. കോയമ്പത്തൂർ – കണ്ണൂർ എക്‌സ്പ്രസ് (16608) 30ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082) കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.

English Summary

Due to urgent track maintenance work at the Ernakulam yard, three trains scheduled via Alappuzha have been diverted via Kottayam. The diverted trains are the Guruvayur–Chennai Egmore Express (16128) departing from Guruvayur on the 25th, the Mangaluru–Thiruvananthapuram Maveli Express (16603) departing from Mangaluru on the 25th, and the MGR Chennai Central–Thiruvananthapuram Central AC Superfast Express (22207) departing from MGR Chennai Central on the 25th.

Follow Us