AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗ്രനേഡ്, കണ്ണീർവാതകം… തലസ്ഥാനത്ത് വൻ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

Clash between Youth Congress and SFI in Thiruvananthapuram: തലസ്ഥാനത്ത് വൻ സംഘർഷം. യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും സംഘർഷം അ‌യയാതെ സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്നു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം ഉണ്ടായത്.

ഗ്രനേഡ്, കണ്ണീർവാതകം… തലസ്ഥാനത്ത് വൻ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി
Clash Between Youth Congress And Sfi In ThiruvananthapuramImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Updated On: 30 Sep 2026 | 10:06 PM

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സംഘർഷം. യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും സംഘർഷം അ‌യയാതെ സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുന്നു. സംഘർഷം ശക്തമായ സമയത്ത് സ്ഥലത്ത് ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നത് സാഹചര്യം വഷളാക്കി. തുടർന്ന് ​കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി. പിന്നാലെ പോലീസുകാരുടെ വലിയ സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടക്കുകയും വിദ്യാർഥികൾക്ക് നേരേ വലിയ തോതിലുള്ള ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. എന്നാൽ ലാത്തിച്ചാർജിൽ പിന്തിരിഞ്ഞോടാൻ വിദ്യാർഥികൾ തയാറായില്ല. പോലീസുമായി തർക്കത്തിലേർപ്പെട്ടെ വിദ്യാർഥികൾ പോലീസ് പുറത്തുകടക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർത്തി. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അ‌ടക്കം സ്ഥലത്തുണ്ട്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷത്തിന് തുടക്കം കുറിക്കപ്പെട്ടത്. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി.

ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്എഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു. ഇത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പറഞ്ഞു. കറൻറ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

യൂത്ത്കോൺഗ്രസ് പ്രവർത്തകർ കല്ലേറ് ആരംഭിച്ചപ്പോൾ കൊണ്ടുകൊണ്ട് നിൽക്കാൻ തയാറാകാതെ തങ്ങൾ തിരിച്ചെറിഞ്ഞെന്ന് എസ്എഫ്ഐ നേതൃത്വം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോസ്റ്റലിൽ കയറി വിദ്യാർഥികളുടെ തലയടിച്ച് പൊളിച്ച പോലീസ് നടപടിയിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ കൊണ്ടുവന്ന തീപ്പന്തം എങ്ങനെ ഹോസ്റ്റലിൽ എത്തിയെന്ന് എസ്എഫ്ഐ നേതാക്കൾ ചോദിച്ചു.

സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി. പോലീസ് ഹോസ്റ്റലിൽ നിന്ന് പുറത്തുപോകണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അ‌തേസമയം ഹോസ്റ്റലിന് പുറത്ത് കെഎസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടം കൂടി നിൽക്കുന്നത് സംഘർഷ സാധ്യത സജീവമാക്കി നിർത്തുന്നുണ്ട്. കൂടുതൽ സിപിഎം ഡി​വൈഎഫ്ഐ നേതാക്കളും സംഘർഷത്തിന് പിന്നാലെ സ്ഥലത്തേക്ക് എത്തുന്നുണ്ട്.

Follow Us