KAS Rules: കെഎഎസിൽ വൻ അഴിച്ചുപണി; ഇനി ഒഴിവുകൾ മാറ്റിവെക്കില്ല!

Kerala Overhauls KAS Rules: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, കെ.എ.എസ് ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ. നിലവിലുള്ള പ്രധാന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതോടെ കെഎഎസിന്റെ ഘടനയിലും നിയമനരീതിയിലും വലിയ അഴിച്ചു പണിയാണ് വരുന്നത്. ചട്ടഭേദഗതി മുൻകാല പ്രാബല്യത്തോടെയാണ് കൊണ്ടുവരുന്നത്.

KAS Rules: കെഎഎസിൽ വൻ അഴിച്ചുപണി; ഇനി ഒഴിവുകൾ മാറ്റിവെക്കില്ല!

സെക്രട്ടറിയേറ്റ്

Updated On: 

23 Nov 2026 | 07:53 AM

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിലവിലുള്ള പ്രധാന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതോടെ കെഎഎസിന്റെ ഘടനയിലും നിയമനരീതിയിലും വലിയ അഴിച്ചുപണിയാണ് വരുന്നത്.

കരട് വിജ്ഞാപനത്തിലെ പ്രധാന മാറ്റങ്ങൾ

ഒഴിവുകൾ മാറ്റിവെക്കുന്ന വ്യവസ്ഥ ഒഴിവാക്കും: 29 വകുപ്പുകളിലെ ഒഴിവുകൾ കെഎഎസിനായി മാറ്റിവെക്കണമെന്ന നിലവിലെ പ്രധാന ചട്ടം ഒഴിവാക്കാനാണ് നീക്കം. ഈ വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് മാറ്റുന്നതോടെ ഏത് തസ്തികയിലാണ് നിയമനം നടത്തേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് ലഭിക്കും.

ഐഎഎസ് പരിഗണനയില്ല: എട്ടുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

ALSO READ: രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലേക്ക്

മുൻകാല പ്രാബല്യം: ചട്ടഭേദഗതി മുൻകാല പ്രാബല്യത്തോടെയാണ് കൊണ്ടുവരുന്നത്. അതിനാൽ തന്നെ കെഎഎസ് ആദ്യ ബാച്ചിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും ഈ മാറ്റങ്ങൾ ബാധകമാകും.

ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

പുതിയ പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുന്നതിനും നിലവിലുള്ള ചട്ടങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം, ഈ മാറ്റങ്ങൾ കെഎഎസിന്റെ പ്രാധാന്യവും ആകർഷണീയതയും ഇല്ലാതാക്കുന്നതാണെന്ന ആശങ്കയും വിമർശനവും ഉദ്യോഗാർത്ഥികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

ശബരിമല വെർച്വൽ ക്യൂ: കടുത്ത നിയന്ത്രണങ്ങൾ ഇല്ല

ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളും ഉടൻ കൊണ്ടുവരില്ലെന്ന്  ദേവസ്വം ബോർഡ് വ്യക്തമാക്കി. വെർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം എത്താതിരിക്കുന്നവർക്ക് ഈ സീസണിൽ പിന്നെ ബുക്കിങ് അ‌നുവദിക്കില്ലെന്ന വാർത്തകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിഷേധിച്ചു. ഈ സീസണിൽ വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നത് ആലോചനയിലില്ല. എന്തെങ്കിലും പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും വ്യക്തമാക്കി.

നിലവിൽ, വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. സോഫ്റ്റ്‌വെയർ പരിഷ്കരണം മൂലം പ്രശ്നങ്ങൾ നേരിട്ടാൽ, ബുക്കിങ് അ‌വതാളത്തിലാകുകയും തീർഥാടനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണ് ശേഷം വെർച്വൽ ക്യൂ പരിഷ്കരണം മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

English Summary:

The Kerala government has proposed major amendments to the Kerala Administrative Service rules and has issued a draft notification outlining the changes.The government says the changes are intended to facilitate appointments under the revised framework.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി