പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്
വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ഒടുവിൽ വഴിത്തിരിവ്. വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചു എന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായി. പ്രിൻസിപ്പൽ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി നടത്തിയ രക്ത പരിശോധന ഫലം നെഗറ്റീവ് ആയി. സംഭവത്തെ തുടർന്ന് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുകയും വിവാദം മറ്റൊരു തലത്തിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ഒടുവിൽ വഴിത്തിരിവ്. വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചു എന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായി. പ്രിൻസിപ്പൽ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി നടത്തിയ രക്ത പരിശോധന ഫലം നെഗറ്റീവ് ആയി. സംഭവത്തെ തുടർന്ന് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുകയും വിവാദം മറ്റൊരു തലത്തിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
സ്കൂൾ വിനോദയാത്രയ്ക്ക് ഇടയിൽ വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം സ്കൂളിനു മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായത്. ഈ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് സ്കൂൾ പ്രിൻസിപ്പലിനെ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഈ പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്.
Also Read: യുവതിക്കൊപ്പം പാർക്കിൽ എത്തി, കൊച്ചിയിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് മിരിച്ച നിലയിൽ
പ്രിൻസിപ്പലിന്റെ രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല എന്ന് വിശദീകരിച്ച് വിനോദ യാത്ര സംഘത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികളും ഇന്ന് രംഗത്തെത്തുകയുണ്ടായി. സംഭവത്തിൽ പ്രിൻസിപ്പൽ പൂർണ്ണമായും നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെ തങ്ങൾ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ആണ് കുട്ടികൾ പറയുന്നത്. പിടിഎ പ്രസിഡണ്ട് ആണ് മദ്യപിച്ച് വാഹനത്തിൽ കയറിയതെന്നും ഇയാളുടെ ശരീരത്തിൽ നിന്നും മദ്യത്തിന്റെ മണം വന്നപ്പോൾ അപ്പോൾ തന്നെ പരാതിപ്പെടുകയായിരുന്നു എന്നും കുട്ടികൾ ഇന്ന് വിശദീകരിച്ചു.
പുറത്തുവന്ന വീഡിയോയിൽ കുട്ടികൾ പിടിഎ പ്രസിഡന്റിനെതിരെയാണ് പറയുന്നത് എന്നും പ്രിൻസിപ്പളിനെ ആരും തെറ്റുകാരനായി പറഞ്ഞിട്ടില്ല എന്നും വിദ്യാർത്ഥികൾ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. രക്ഷിതാക്കളാണ് പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് ആരോപണമുന്നയിക്കുന്നതും അദ്ദേഹത്തെ തടഞ്ഞു വയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധം നടത്തുകയും ചെയ്തത്. ഇന്നിപ്പോൾ രക്ത പരിശോധന ഫലം പുറത്തുവരുമ്പോൾ ആ ആരോപണം പൂർണ്ണമായും അസാധു ആവുകയാണ്. ഇനി വ്യക്തത വരേണ്ടത് ആരാണ് ഈ വിഷയത്തിലേക്ക് പ്രിൻസിപ്പലിനെ കൂടി വലിച്ചിഴച്ചത് എന്ന കാര്യത്തിലാണ്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന തരത്തിൽ വാർത്ത വന്നപ്പോൾ സംഭവം വിലയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
English Summary
There has finally been a breakthrough in the controversy surrounding the school excursion from Meenangadi, Wayanad. It has been clarified that the allegation that the school principal consumed alcohol during the trip is false. The results of a blood test, conducted to determine whether the principal had consumed alcohol, came back negative.