AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Areekode Waste Treatment Unit: അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

Malappuram Areekode Accident News: മൂവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ രണ്ടുപേര്‍ ബിഹാര്‍ സ്വദേശികളാണ്. ഒരാള്‍ അസം സ്വദേശിയും.

Areekode Waste Treatment Unit: അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
മാലിന്യ സംസ്‌കരണ യൂണിറ്റ്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 30 Jul 2025 14:06 PM

മലപ്പുറം: മലപ്പുറം അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ അപകടം. മൂന്ന് പേര്‍ മരിച്ചു. അതിഥി തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആദ്യം ടാങ്കിന് അകത്തേക്ക് ഇറങ്ങിയ ആള്‍ക്ക് പെട്ടെന്ന് ബോധക്ഷയം സംഭവിച്ചു. ഇതോടെ മറ്റ് രണ്ടുപേരും ഉടന്‍ തന്നെ ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു.

Also Read: Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

മൂവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ രണ്ടുപേര്‍ ബിഹാര്‍ സ്വദേശികളാണ്. ഒരാള്‍ അസം സ്വദേശിയും.