Football Tournament Accident: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; തീപ്പൊരി വീണത് കാണികള്‍ക്കിടയിലേക്ക്; നിരവധി പേര്‍ക്ക് പരിക്ക്
Areekode Football Tournament Accident : യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് അപകടമുണ്ടായത്. കരിമരുന്ന് പെട്ടി മറിഞ്ഞുവീണതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പറയുന്നു. നിരവധി പേരാണ് മത്സരം കാണാനെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിന് ശേഷം ഫൈനല്‍ നടന്നു

മലപ്പുറം: അരീക്കോട് സെവന്‍സ് ടൂര്‍ണമെന്റിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ തീപ്പൊരി പതിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെയാണ് സംഭവം നടന്നത്. മത്സരത്തിന് തൊട്ടുമുമ്പാണ് കരിമരുന്ന് പ്രയോഗം നടത്തിയത്. മുകളിലേക്ക് തെറിച്ച പടക്കം ദിശതെറ്റി വീണു. ഇതോടെ തീപ്പൊരി കാണികള്‍ക്കിടയിലേക്ക് പതിക്കുകയായിരുന്നു. മൈതാനത്തിന് സമീപമിരുന്നവര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് അപകടമുണ്ടായത്. കരിമരുന്ന് പെട്ടി മറിഞ്ഞുവീണതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പറയുന്നു. നിരവധി പേരാണ് മത്സരം കാണാനെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിന് ശേഷം ഫൈനല്‍ മത്സരം നടന്നു.
Read Also : ബസിന്റെ ടയറിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ




കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ
അതേസമയം, മാനന്തവാടി കമ്പല വനപ്രദേശത്ത് വീണ്ടും തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയും വനപാലകരും തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തം നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ വനംവകുപ്പിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോള്‍ നാല് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമായത്.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ അതേ സ്ഥലത്ത് വീണ്ടും തീപിടിത്തമുണ്ടായതില്‍ വനംവകുപ്പ് ദുരൂഹത സംശയിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാഹനാപകടത്തില്‍ ദാരുണാന്ത്യം
അതിനിടെ, വണ്ടൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷ (22) ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
എതിരെ വന്ന ബസിന്റെ വശത്തുതട്ടി ബൈക്ക് നിയന്ത്രണം വിട്ടപ്പോള്‍ യുവതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഭര്‍ത്താവ് വിജേഷ് (28) ചികിത്സയിലാണ്. തിരുവാലി പൂന്തോട്ടത്തിന് സമീപത്ത് ഉച്ചയോടെയാണ് അപകടമുണ്ടായത്.