Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍
Shashi Tharoor Meeting With Rahul Gandhi: കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പാര്‍ട്ടിയെയും ആശങ്കയിലാഴ്ത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിലുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.

ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂരിനോട് ഇടഞ്ഞ് രാഹുലും സോണിയയും. ശശി തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. ചര്‍ച്ച നടത്തുന്നതിനായി ഉടന്‍ തന്നെ സോണിയ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയിലെത്തണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശശി തരൂരിന് നിര്‍ദേശം നല്‍കി.
കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് പാര്‍ട്ടിയെയും ആശങ്കയിലാഴ്ത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിലുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍.
ശശി തരൂര്‍ സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. രാഹുല്‍, സോണിയ ഗാന്ധി എന്നിവരായിരിക്കും ശശി തരൂരുമൊത്തുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.




ഉടന്‍ സോണിയയുടെ വസതിയില്‍ ഉടന്‍ തന്നെ ശശി തരൂര്‍ എത്തിച്ചേരുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു പിണറായി വിജയന്‍ സര്‍ക്കാരിന് കീഴില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ശശി തരൂര്‍ പറഞ്ഞത്. സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വികസനത്തിലും കേരളം ഇന്ത്യയില്‍ തന്നെ വേറിട്ട മാതൃകയായി നിലകൊള്ളുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവുകയായിരുന്നു. തരൂരിന്റെ ലേഖനം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചതോടെ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്കെതിരെ ഉയര്‍ന്നത്.
2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം കേരളത്തിന് രേഖപ്പെടുത്തിയിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ നേട്ടമാണ് ഉണ്ടായതെന്നും ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞിരുന്നു.
അതേസമയം, ശശി തരൂരിനെ തല്‍ക്കാലം അവഗണിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തരൂരിന് സ്വയം തിരുത്താന്‍ ഭാവമില്ലെന്ന് വ്യക്തമായതോടെയാണ് ഈയൊരു നീക്കത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയതെന്നാണ് വിവരം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടതില്ലെന്നും നേതാക്കളുടെ വിലയിരുത്തലുണ്ട്.