Malappuram Fire Accident: മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Malappuram Oil Mill Fire Accident: മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

പ്രതീകാത്മക ചിത്രം
മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നതായാണ് വിവരം. മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.