Kerala Semi High speed Rail: 22 സ്റ്റേഷൻ, ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ, വരുന്നു തിരുവനന്തപുരം – കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത
Malappuram Vettichira NH66 toll starts January 30: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാത, ഇതുവരെ റെയിൽവേ ഭൂപടത്തിൽ ഇല്ലാതിരുന്ന സ്ഥലങ്ങളിലൂടെയും കടന്നുപോകും എന്നതാണ് പ്രധാന സവിശേഷത.
പൊന്നാനി: കേരളത്തിന്റെ യാത്രാസൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് തിരുവനന്തപുരം – കണ്ണൂർ അർധ അതിവേഗ റെയിൽപ്പാതയ്ക്കുള്ള പ്രാരംഭ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി 2-ന് ആരംഭിക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (DMRC) ഇതിന്റെ ചുമതല. പദ്ധതിയുടെ ഏകോപനത്തിനായി പൊന്നാനിയിൽ പ്രത്യേക ഓഫീസ് പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാത, ഇതുവരെ റെയിൽവേ ഭൂപടത്തിൽ ഇല്ലാതിരുന്ന സ്ഥലങ്ങളിലൂടെയും കടന്നുപോകും എന്നതാണ് പ്രധാന സവിശേഷത.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ
430 കിലോമീറ്റർ നീളമാണ് ഇതിനുള്ളത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വെറും 3.15 മണിക്കൂർ കൊണ്ടെത്താം എന്നതാണ് സവിശേഷത. (തിരുവനന്തപുരം – കൊച്ചി: 1.20 മണിക്കൂർ, തിരുവനന്തപുരം – കോഴിക്കോട്: 2.30 മണിക്കൂർ). ഇതിന്റെ പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ.
ഏകദേശം ഒരു ലക്ഷം കോടി രൂപ അതായത് ഒരു കിലോമീറ്ററിന് 200 കോടി രൂപയാണ് ചിലവ്. ഡൽഹിയിലെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (RRTS) മാതൃകയിലാണ് നിർമ്മാണം.
22 സ്റ്റേഷനുകൾ
തിരുവനന്തപുരം സെൻട്രൽ, നോർത്ത്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം), ആലുവ, നെടുമ്പാശ്ശേരി (വിമാനത്താവളം), തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ (വിമാനത്താവളം), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ.
ഭൂമി ഏറ്റെടുക്കലും നിർമ്മാണവും
പാതയുടെ 70 ശതമാനവും തൂണുകൾക്ക് മുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ ആയിരിക്കും. വെറും 5 മുതൽ 10 ശതമാനം വരെ ഭൂമി മാത്രമേ സാധാരണ നിലയിൽ ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. പാലത്തിന് താഴെയുള്ള ഭൂമി നിബന്ധനകളോടെ യഥാർത്ഥ ഉടമകൾക്ക് കൃഷിക്കായി പാട്ടത്തിന് നൽകും.
Also read – മലപ്പുറം വഴി പോകുന്നവർ ശ്രദ്ധിക്കുക, ഈ മാസം 30 മുതൽ ദേശീയപാതയിൽ ടോൾപിരിവ് തുടങ്ങുന്നു, ടോൾ നിരക്ക് ഇതാ
ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. തുടക്കത്തിൽ 8 കോച്ചുകളുള്ള ട്രെയിനുകളാണ് ഓടിക്കുക (560 പേർക്ക് സഞ്ചരിക്കാം). ഇത് ഭാവിയിൽ 16 കോച്ചുകൾ വരെയാക്കാം. ഇരുന്നുള്ള യാത്ര മാത്രമായിരിക്കും ഉണ്ടാവുക (Business & Normal Class). എ.സി. ചെയർകാറിനേക്കാൾ ഒന്നര ഇരട്ടിയായിരിക്കും യാത്രാനിരക്ക്.
ഭാവിയും നടത്തിപ്പും
റെയിൽവേയ്ക്ക് 51 ശതമാനവും സംസ്ഥാന സർക്കാരിന് 49 ശതമാനവും ഓഹരിയുള്ള കമ്പനിക്കായിരിക്കും നടത്തിപ്പ് ചുമതല. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഈ പാത കാസർകോട്, മംഗളൂരു വഴി മുംബൈ വരെ നീട്ടാനും സാധിക്കും. കൂടാതെ നിലമ്പൂർ-നഞ്ചൻകോട് പാത, ചെങ്ങന്നൂർ-പമ്പ അതിവേഗ പാത എന്നിവയും കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.