Woman’s Dead Body Found: ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; വീട്ടുടമസ്ഥൻ പോലീസ് കസ്റ്റഡിയില്‍

Woman's Dead Body Found in Kochi: ജോർജ് എന്ന വ്യക്തിയുടെ വീടിനു മുന്നിലായാണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്.

Womans Dead Body Found: ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; വീട്ടുടമസ്ഥൻ പോലീസ് കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം

Updated On: 

22 Nov 2025 10:38 AM

കൊച്ചി: കോന്തുരുത്തി പള്ളിക്ക് സമീപം വീട്ടുവളപ്പിൽ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജോർജ് എന്ന വ്യക്തിയുടെ വീടിനു മുന്നിലായാണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍ ജോർജും ഇരിക്കുകയായിരുന്നു.തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. അതേസമയം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടുവളപ്പിൽ പട്ടി ചത്തുകിടക്കുന്നുണ്ടെന്നും അതിനെ കുഴിചിടാൻ ഒരു ചാക്ക് വേണം എന്ന് പറഞ്ഞ് ജോര്‍ജ് സമീപവാസികളുടെ വീടുകളിൽ എത്തിയിരുന്നു. തുടർന്ന് സമീപത്തെ ഒരു കടയില്‍നിന്ന് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനു പിന്നാലെ മൃതദേഹം ചാക്കിലാക്കുകയായിരുന്നു.

Also Read:ജയിലിലുള്ളവർക്കും കാപ്പ കേസ് പ്രതികൾക്കും വോട്ട് ചെയ്യാനാകുമോ…. തടവുകാർക്ക് വോട്ടവകാശമില്ലേ? ചർച്ചകൾ ഇങ്ങനെ…

വീട്ടിൽ ജോർജ് ഒറ്റയ്ക്കായിരുന്നു. മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്നയായനിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ ജോർജിനു പുറമെ ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

ജോര്‍ജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാളാണ്. സംഭവസമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും