AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram POSCO Case: 9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26-കാരന് 20 വർഷം കഠിന തടവ്

Man Sentenced to 20 Years for Assaulting Minor : പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. അവർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Thiruvananthapuram POSCO Case: 9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26-കാരന് 20 വർഷം കഠിന തടവ്
പ്രതി ബിനോയ്
nandha-das
Nandha Das | Updated On: 22 Jun 2025 07:57 AM

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ് (26) ആണ് പ്രതി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ നൗഷാദലിയാണ് പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പ്രതിക്ക് ശിക്ഷ വിധിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂടാടി മുത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്നതായിരുന്നു പ്രതി. അവിടെ കളിക്കുകയായിരുന്ന ഒമ്പത് വയസുകാരനെ പ്രതി താമസിക്കുന്ന ഷെഡിലേക്ക് എടുത്തുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. അവർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ALSO READ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: സവാദിനെ അറസ്റ്റ് ചെയ്ത് പോലീസ്

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം

മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശി സവാദ് അറസ്റ്റിൽ. ഈ മാസം 14നാണ് സംഭവം. യുവതി അന്നുതന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023ലും നെടുമ്പാശ്ശേരിയിൽ വച്ച് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്ക് നേരേ ഇയാൾ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു അന്ന് ലഭിച്ച പരാതി.

അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിൽ ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകൾ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതോടെ യുവതി ബഹളം വെച്ച് കണ്ടക്ടറെ പരാതി അറിയിച്ചു. എന്നാൽ, ബസ് നിർത്തിയതോടെ സവാദ് ഇറങ്ങി ഓടി. തുടർന്ന്, കണ്ടക്ടറുടെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടി പോലീസിന് കൈമാറി. ഇതിന്റെ ദൃശ്യങ്ങളും പരാതിക്കാരി അന്ന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.