Pocso Case: 7 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 79 വർഷം തടവും പിഴയും
Man sentenced for molesting 7 year old boy: വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക്ശിക്ഷ വിധിച്ച് വർക്കല അതിവേഗ കോടതി. ഒറ്റൂർ സ്വദേശി മുരളിയെയാണ് ശിക്ഷിച്ചത്. വിവിധ പോക്സോ വകുപ്പുകളിലായി 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ അധികതടവും അനുഭവിക്കണം.
പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നൽണമെന്നും കോടതി നിർദേശം നൽകി. വർക്കല അതിവേഗ കോടതി ജഡ്ജി എസ് ആർ സിനി ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ഹേമചന്ദ്രൻ നായർ ഹാജരായി.
2019 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കല്ലമ്പലം പൊലീസ് പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
2019-ൽ കല്ലമ്പലം എസ്‌ഐ ആയിരുന്ന അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന രാജേഷ്, അനൂപ് ആർ. ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.