Gulf Malayali: ‘നടിമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് അവസരം നല്‍കാം’; ഗള്‍ഫ് മലയാളികളുടെ പണം തട്ടിയ യുവാവ് പിടിയില്‍
A Man Swindled Money From Gulf Malayali's: ഈ സംഭവത്തിന് സമാനമായ കേസില്‍ മറ്റൊരാളെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഗള്‍ഫ് മലയാളികളില്‍ നിന്നും പണം തട്ടിയ ശ്യാം മോഹന്‍ (Image Credits: Social Media)
കൊച്ചി: പ്രമുഖ നടിമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഗള്‍ഫ് മലയാളികളില്‍ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍. എറണാകുളം എളമക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയും കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ലാ നയ്ല്‍ സ്ഥാപന ഉടമയുമായ ശ്യാം മോഹന്‍ ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രമുഖ സിനിമാ നടിമാരുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു ഇയാള്‍ പണം തട്ടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗള്‍ഫ് മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ഈ പരസ്യം ശ്രദ്ധയില്‍പ്പെട്ടവര്‍ ശ്യാം മോഹനെ ഫോണില്‍ വിളിക്കുകയും താത്പര്യം അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
Also Read: Actor Siddique: ‘മലയാള സിനിമയിലെ ശക്തനല്ല’; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ധിഖ്
നടിമാരുടെ ഫോട്ടോയും അവരുടെ വിദേശ പരിപാടികളുടെ ലിസ്റ്റും സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് ആ ദിവസങ്ങളില്‍ നടിമാരോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം നല്‍കാമെന്ന് വിദേശ മലയാളികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി നടിമാരുടെ പേരില്‍ ഇയാള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതായാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പോലീസ് അറസ്റ്റിലേക്ക് കടന്നത്.
അതേസമയം, ഈ സംഭവത്തിന് സമാനമായ കേസില്‍ മറ്റൊരാളെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.