Elderly Woman Attacked: മുളകുപൊടി എറിഞ്ഞ് മോഷണം; തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്നു

Elderly Woman Attacked and Robbed: മൂന്നം​ഗ സംഘമാണ് മുഖംമൂടി ധരിച്ച് സ്വർണാഭരണം കവർന്നത്. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്.

Elderly Woman Attacked: മുളകുപൊടി എറിഞ്ഞ് മോഷണം; തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്നു

Elderly Woman Attacked

Published: 

23 Dec 2025 14:26 PM

മലപ്പുറം: മലപ്പുറത്ത് വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് ആഭരണങ്ങൾ കവർന്നു‌. അമ്പലപ്പടി ബൈപ്പാസിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ രണ്ട് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. മൂന്നം​ഗ സംഘമാണ് മുഖംമൂടി ധരിച്ച് സ്വർണാഭരണം കവർന്നത്. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്.

സ്വർണാഭരണം മോഷ്ടിക്കുന്നതിനിടെയിൽ നടത്തിയ മൽപ്പിടുത്തത്തിൽ ചന്ദ്രമതിക്ക് വീഴ്ചയിലും പരിക്കേറ്റിരുന്നു. തുടർന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

ബന്ധുക്കളുടെ വീടിനു സമീപത്തുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയാണ് ചന്ദ്രമതി . തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. ഇത് കേട്ട് കുടിവെള്ള ടാങ്കിനു മുകളിൽ തേങ്ങ വീണതാകും എന്ന് കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതിൽ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി. ഉടനെ രണ്ട് പേർ ചേർന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിയുകയായിരുന്നു.

Also Read:ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അടിയന്തര നടപടികൾക്ക് നിർദേശം

മറ്റൊരാൾ‌ വയോ​ധികയുടെ വായ പുറകിൽ നിന്ന് പൊത്തിപ്പിടിച്ചു. ഇതിനിടെയിൽ മറ്റൊരാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ ശ്രമം നടത്തി. ഊരാൻ കിട്ടാതായപ്പോൾ പ്ലെയർ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു.

എല്ലാവരും മങ്കി ക്യാപ്പ് ഉപയോ​ഗിച്ച് മുഖം മൂടി ധരിച്ചിരുന്നു. നിലത്ത് വീണു കിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കൾ വിവരമറിയുന്നത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നു രാവിലെ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Related Stories
Govt theatres: നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ, സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് തീരുമാനം
Kochi Kottayam NH Corridor : പുതിയ റോഡിൽ 1 മണിക്കൂർ മാത്രം, രണ്ട് ജില്ലക്കാർക്ക് മാത്രമല്ല, നേട്ടം പലർക്ക്
Dileep: ഡ്രോൺ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി; മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ദിലീപിന്റെ സഹോദരി
Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ
KLOO App: ഇനി യാത്രക്കാർക്ക് സമാധാനിക്കാം, വൃത്തിയുള്ള ടോയ്ലറ്റുകൾ ഇനി ഒറ്റക്ലിക്കിൽ
Kerala Lottery Result: കയ്യിലെത്തുന്നത് ഒരു കോടി… സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം