ഡ്രൈ ഡേയിൽ കച്ചവടം തകൃതി, ഓച്ചിറയിൽ വൻ മദ്യ ശേഖരം പിടികൂടി
ഓച്ചിറയിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയിൽ കൊച്ചുമടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് എക്സൈസ് സംഘം മദ്യ ശേഖരം പിടിച്ചെടുത്തത്. ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വില്പന നടത്തുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 124 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം
കൊല്ലം : ഓച്ചിറയിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയിൽ കൊച്ചുമടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് എക്സൈസ് സംഘം മദ്യ ശേഖരം പിടിച്ചെടുത്തത്. ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വില്പന നടത്തുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 124 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗോപാല കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എക്സൈസ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ ബാറുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ്സ് വ്യക്തമായതിനു ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്ന കർശന നിർദേശമാണ് മന്ത്രി നൽകിയിരിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ചില ആശയക്കുഴപ്പങ്ങൾ വരികയും മന്ത്രി അതിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു. ബാറുകൾ എത്തുന്നവരുടെ എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്നല്ല പ്രായം സംബന്ധിച്ച് സംശയം തോന്നുന്നവരുടെ ആധാറാണ് പരിശോധിക്കേണ്ടത് എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്.
Also Read: ശ്രീനാദേവി കുഞ്ഞമ്മ അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ സംഭവം: എസ്പിയോട് റിപ്പോർട്ട് തേടി ഡി ജി പി
നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച് 19 കാരൻ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ശക്തമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകിയത്. ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണ് മന്ത്രി പറയുകയുണ്ടായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഈ മാസം പുറത്തു വരും എന്നാണ് വിവരം.
ഇതോടൊപ്പം തന്നെ ബാറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത പാർട്ടികൾക്കെതിരെയും ശക്തമായ നടപടിയാണ് സർക്കാർ എടുക്കുന്നത്. കഴിഞ്ഞദിവസം കൊച്ചിയിലും തിരുവനന്തപുരത്തും ബാറുകളിൽ മിന്നൽ പരിശോധന ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ടായി. ബാറുകളിൽ അനധികൃതമായി പാർട്ടികൾ നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആണ് അധികൃതർ അറിയിക്കുന്നത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനകളും മറ്റൊരു വശത്ത് പുരോഗമിച്ച് വരുന്നുണ്ട്.
English Summary
The Excise Department has seized a large stock of liquor in Ochira. The haul was recovered from the residence of Gopalakrishnan in Changankulangara. Gopalakrishnan was caught by the Excise team while he was illegally selling liquor on a dry day. A total of 124 bottles of Indian-Made Foreign Liquor were seized from his possession.