Happy Christmas 2025: ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ വരവേൽക്കാൻ ലോകം; നാളെ ക്രിസ്മസ്

Christmas Celebration 2025: ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് നാടും ന​ഗരവും. ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടക്കും.

Happy Christmas 2025: ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ വരവേൽക്കാൻ ലോകം; നാളെ ക്രിസ്മസ്

Happy Christmas

Published: 

24 Dec 2025 | 09:05 PM

വിശുദ്ധിയുടെയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഓർമ്മപ്പെടുത്തി നാളെ ക്രിസ്മസ് (Christmas Celebration). ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് നാടും ന​ഗരവും.

ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടക്കും. ജാതിമതഭേതമന്യേയാണ് ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നത്. പരസ്പരം സമ്മാനങ്ങൾ നൽകിയും, ക്രിസ്മസ് ട്രീ അലങ്കരിച്ചും, പുൽകൂടുകൾ ഒരുക്കിയും, നക്ഷത്രങ്ങൾ ഒരുക്കിയും, ഭക്ഷണങ്ങൾ ഒരുക്കിയും എല്ലാ വീടുകളിലും ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

Also Read: കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ്റെ സ്നേഹസന്ദേശം…; പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേരാം

ക്രിസ്മസ് ദിനത്തിൻ്റെ പ്രാധാന്യം

യേശു ക്രിസ്തുവിന്റെ തിരുപിറവി ഓർമ്മപ്പെടുത്തിയുള്ള ആഘോഷമാണ് ക്രിസ്‍മസ്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകൾകൂടി ചേർന്നാൽ മാത്രമെ ക്രിസ്മസ് എന്ന പുണ്യദിനം പൂർണമാകു. ബെത് ലഹേമിലെ കാലിത്തൊഴുത്തിലായിരുന്നു യേശു ക്രിസ്തുവിൻ്റെ ജനനം. എളിമയുടെയും വിനയത്തിന്റെയും സന്ദേശം പകർന്നുകൊണ്ടാണ് യേശു ഭൂമിയിലേക്ക് പിറന്നുവീണത്.

എല്ലാ വർഷവും ഡിസംബർ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഈ വർഷം ക്രിസ്മസ് ആഘോഷിക്കുന്നത് വ്യാഴാഴ്ച ആണ്. അന്നേ ദിവസം നിരവധി പരിപാടികളും, മതപരമായ പ്രാർത്ഥനകളും നടക്കാറുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഡിസംബർ 25 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ ജൂലിയൻ കലണ്ടർ പിന്തുടരുന്ന ചില കിഴക്കൻ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ഭക്ഷണങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ നേർന്നും സ്‌നേഹത്തിൻറെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് നാം ആഘോഷിക്കുന്നത്.

 

ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ