AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Methamphetamine Arrest: പിടിവീണിട്ടും കൂസലില്ലാതെ യുവതിയുടെ ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി 3 പേർ പിടിയിൽ

Methamphetamine Arrest in Kongad: ഇവരിൽ നിന്ന് 53.950 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. ബെം​ഗളൂരുവിൽ നിന്ന് ആൻസിയാണ് ലഹരിമരുന്ന് എത്തിച്ചത്. യുവതിയിൽ നിന്ന് മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു മറ്റ് രണ്ട് പേർ.

Methamphetamine Arrest: പിടിവീണിട്ടും കൂസലില്ലാതെ യുവതിയുടെ ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി 3 പേർ പിടിയിൽ
Methamphetamine Arrest
sarika-kp
Sarika KP | Published: 28 Jul 2025 06:57 AM

പാലക്കാട്: മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇവരിൽ നിന്ന് 53.950 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. ബെം​ഗളൂരുവിൽ നിന്ന് ആൻസിയാണ് ലഹരിമരുന്ന് എത്തിച്ചത്. യുവതിയിൽ നിന്ന് മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു മറ്റ് രണ്ട് പേർ.

Also Read:അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലക്കാട് മുണ്ടൂരിൽ വച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് ഒഞ്ചിയം സ്വദേശിയായ ആൻസിയെ കഴിഞ്ഞ വർഷവും പാലക്കാട് സൗത്ത് പോലീസ് എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്തു തുടരുകയായിരുന്നു. പാലക്കാട് മുണ്ടൂര്‍ കേന്ദ്രീകരിച്ചാണ് യുവതിയുടെ ലഹരി വില്‍പ്പന.

ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന ര​ഹസ്യവിവരത്തെ തുടർന്ന് ഇവർ സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിക്കുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നൂറ തസ്നിയും മുഹമ്മദ് സ്വാലിഹും മുന്‍പും ലഹരിമരുന്ന് വാങ്ങിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ‌