Kerala Doctor Assault: വായിൽ തുണി തിരുകി, കൈകൾ കെട്ടിയിട്ടു; വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
Kollam Women Doctor Assault Case: ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായിൽ തുണി തിരുകി കയറ്റുകയും കൈകൾ കെട്ടിയിടുകയും ചെയ്തു. ഡോക്ടർ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി.
കൊല്ലം: പത്തനാപുരത്ത് വനിതാ ഡോക്ടറെ ക്ലിനിക്കിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. ഡെന്റൽ ക്ലിനിക്കിൽ ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായിൽ തുണി തിരുകി കയറ്റുകയും കൈകൾ കെട്ടിയിടുകയും ചെയ്തു. ഡോക്ടർ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രദേശവാസികൾ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.
വായിൽ തുണി തിരികി കയറ്റാൻ ശ്രമിക്കുന്നതിനിടെ അത് താഴേക്ക് വീണതാണ് യുവതിക്ക് സഹായകമായത്. ഇതോടെയാണ് നിലവിളിക്കാൻ തുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ സൽദാനെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിവീണിട്ടും കൂസലില്ലാതെ യുവതിയുടെ ലഹരിക്കടത്ത്
മെത്താംഫെറ്റമിനുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പാലക്കാട് മുണ്ടൂരിൽ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ വി ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്.
കോഴിക്കോട് ഒഞ്ചിയം സ്വദേശിയായ ആൻസിയെ കഴിഞ്ഞ വർഷവും പാലക്കാട് സൗത്ത് പോലീസ് എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത് തുടരുന്നതിനിടെയാണ് വീണ്ടും പിടിയിലാവുന്നത്. പാലക്കാട് മുണ്ടൂർ കേന്ദ്രീകരിച്ചാണ് യുവതിയുടെ ലഹരി വിൽപ്പന.