AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Milad Un Nabi 2025: ഇന്ന് നബിദിനം; പ്രവാചകസ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ

Nabidinam Celebrate Today: ഇസ്ലാം മതവിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദിൻ്റെ ജന്മദിനമാണ് ഇന്ന്.

Milad Un Nabi 2025: ഇന്ന് നബിദിനം; പ്രവാചകസ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ
നബിദിനംImage Credit source: PTI
abdul-basith
Abdul Basith | Published: 05 Sep 2025 10:11 AM

ഇന്ന് നബിദിനം. പ്രവാചകനായ മുഹമ്മദ് ജനിച്ച ദിവസമാണ് നബിദിനമായി ഇസ്ലാം മത വിശ്വാസികൾ ആചരിക്കുന്നത്. സംസ്ഥാനത്തെ പള്ളികൾ കേന്ദ്രീകരിച്ച് ആഘോഷവും അന്നദാനവും നടക്കും. മദ്രസവിദ്യാർത്ഥികളുടെ ഘോഷയാത്ര, കലാപരിപാടികൾ എന്നിവയും ഇന്നത്തെ നബിദിന ആഘോഷങ്ങളിൽ ഉണ്ടാവും.

പ്രവാചകൻ മുഹമ്മദിൻ്റെ 1500ആം ജന്മദിനമാണ് ഇന്ന്. അതുകൊണ്ട് തന്നെ നിരവധി ആഘോഷപരിപാടികളാണ് സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്ലിം ജമാഅത്തും തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് നബിദിന റാലികൾ നടക്കുക. വിവിധയിടങ്ങളിൽ മൗലീദ് സദസുകളും നബിദിന സന്ദേശ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും നടക്കും.

Also Read: Happy Onam 2025: പൂവേ പൊലി പൂവേ പൊലി… കള്ളവും ചതിയുമില്ലാത്ത നല്ല നാടിന്റെ ഓർമ്മ; നിറമനസിൽ ഇന്ന് തിരുവോണം

അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത്. ചെറുപ്പം മുതല്‍ അനാഥനായി വളര്‍ന്ന മുഹമ്മദിന് നാല്പതാം വയസിലാണ് പ്രവാചകത്വം ലഭിച്ചത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഘോഷയാത്ര ആരംഭിച്ചിട്ടുണ്ട്. റബിഉൽ അവ്വൽ മാസം ആരംഭിച്ചതുമുതൽ വിവിധ സ്ഥലങ്ങളിൽ മൗലിദ് പാരായണം ആരംഭിച്ചിരുന്നു. ഇത് മാസം അവസാനം വരെ തുടരും.

എഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നയാളാണ് പ്രവാചകൻ മുഹമ്മദ്. ആദം നബി മുതൽ ആരംഭിക്കുന്ന 1,25,000ലധികം പ്രവാചകരിൽ അവസാനത്തെയാളാണ് മുഹമ്മദ് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. ഇബ്രാഹിം (അബ്രഹാം), മൂസ (മോശ), ഈസ (യേശു) തുടങ്ങിയവരും ഈ പ്രവാചകരിലുണ്ട്.

അബ്ദുള്ള എന്നാണ് മുഹമ്മദിൻ്റെ പിതാവിൻ്റെ പേര്. മാതാവിൻ്റെ പേര് ആമിന. മക്കയിലും മദീനയിലും കേന്ദ്രീകരിച്ചാണ് മുഹമ്മദ് ഇസ്ലാം മതപ്രചാരണം നടത്തിയത്. ജനിച്ച അതേദിവസം, റബീഉൽ അവ്വൽ 12ന് തന്നെ അദ്ദേഹം മരണപ്പെട്ടു. 64ആം വയസിലായിരുന്നു മുഹമ്മദിൻ്റെ മരണം. ജനനവും മരണവും ഒരു ദിവസം തന്നെ ആയതിനാൽ നബിദിനാഘോഷങ്ങളോട് എതിർപ്പുള്ള ഒരു കൂട്ടവും ഇസ്ലാം മതത്തിൽ ഉണ്ട്.