Sabarimala Ghee: വൻ സുരക്ഷാ സന്നാഹത്തോടെ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യഘട്ടത്തിൽ 5000 ലിറ്റർ നെയ്യ് എത്തിക്കും
Sabarimala Milma Ghee: 5000 ലിറ്റർ നെയ്യ് ആണ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലൻസിൽ നിന്നും അനുമതി ലഭിച്ച സാഹചര്യത്തിലാണ് മിൽമ ബോർഡും ദേവസ്വം ബോർഡും തമ്മിൽ ഒരു ധാരണയിൽ എത്തിയത് എന്നാണ് സൂചന.മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.................

Sabarimala Milma Ghee
പത്തനംതിട്ട : ശബരിമലയിലേക്ക് നെയ്യ് എത്തിക്കാൻ മിൽമ. വൻ സുരക്ഷാ സന്നഹത്തോടെയാണ് മിൽമയുടെ നെയ്യ് സന്നിധാനത്ത് എത്തുക. ഇതിനായി ശബരിമലയിലേക്ക് മിൽമയുടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നും 5000 ലിറ്റർ നെയ്യ് പുറപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞവർഷം മിൽമയിൽ നിന്നും നെയ്യ് വാങ്ങിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെ തന്നെയാണ് ഇത്തവണയും മിൽമയിൽ നിന്ന് തന്നെ ഇത്തവണ നെയ്യ് എത്തിക്കുന്നത്.
5000 ലിറ്റർ നെയ്യ് എത്തുന്നു…
ടെൻഡറുകൾ വിളിച്ചിട്ടും യോഗ്യരായ മറ്റു വിതരണക്കാരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മിൽമയിൽ നിന്ന് തന്നെ നെയ്യെടുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് 5000 ലിറ്റർ നെയ്യ് എത്തുന്നു എന്ന വാർത്തയും പുറത്തെത്തുന്നത്.
ALSO READ:തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് വീണ യുവാവ് മരിച്ചു
5000 ലിറ്റർ നെയ്യ് ആണ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലൻസിൽ നിന്നും അനുമതി ലഭിച്ച സാഹചര്യത്തിലാണ് മിൽമ ബോർഡും ദേവസ്വം ബോർഡും തമ്മിൽ ഒരു ധാരണയിൽ എത്തിയത് എന്നാണ് സൂചന.മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.അതേസമയം ശബരിമലയിലേക്ക് കൊണ്ടുവന്ന മിൽമ നെയ്യ് മറിച്ച് വിറ്റെന്ന വ്യാജനേ സന്നിധാനത്ത് എത്തിച്ചു എന്നതാണ് നിലവിൽ നിലനിൽക്കുന്ന കേസ്.
വിവാദങ്ങൾ നിലനിക്കുന്ന സാഹചര്യത്തിൽ ആദ്യം മിൽമയെ ഒഴിവാക്കിയാണ് ബോർഡ് റീ ടെൻഡർ വിളിച്ചിരുന്നത്. എന്നാൽ ഇതിന് ഇതിൽ ആദ്യം ടെൻഡർ പിടിച്ചെടുത്തിരുന്നത് തമിഴ്നാട്ടിൽനിന്നുള്ള സ്വദേശിയാണ്. ഇദ്ദേഹം മിൽമ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ടിട്ടുള്ള ആളാണെന്ന് വ്യക്തമായതോടെ ആ കരാർ റദ്ദാക്കുകയായിരുന്നു. എന്നാൽ വീണ്ടും വിളിച്ചിട്ട് ആ ടെന്‌ഡറിലും അനുയോജ്യരായ ഒരു വിതരണക്കാരെയും കിട്ടാതായതയോടെയാണ് മിൽമയെ തന്നെ ദേവസ്വം ബോർഡ് വീണ്ടും പരിഗണിച്ചത്.
ENGLISH SUMMARY
Milma is set to supply ghee to Sabarimala. The ghee will reach Sannidhanam under heavy security arrangements. Reports indicate that 5,000 liters of ghee have been dispatched from Milma’s Pathanamthitta depot for this purpose. Meanwhile, the procurement of ghee from Milma last year had sparked several controversies. Despite a related case still being pending, ghee is once again being sourced from Milma this year.