AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Milma Trademark Case: മിൽമയുടെ വ്യാജനായി ‘മിൽന’; പേരും ലോ​ഗോയും തമ്മിൽ സാമ്യം, ഒരു കോടി രൂപ പിഴ ചുമത്തി കോടതി

Private Diary Milna Fined With One Crore Rs: മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Milma Trademark Case: മിൽമയുടെ വ്യാജനായി ‘മിൽന’; പേരും ലോ​ഗോയും തമ്മിൽ സാമ്യം, ഒരു കോടി രൂപ പിഴ ചുമത്തി കോടതി
Milma Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Jun 2025 16:05 PM

തിരുവനന്തപുരം: മിൽമയുടെ വ്യാജനായി ഇറങ്ങിയ സ്വകാര്യ ഡയറി സ്ഥാപനത്തിന് ഒരു കോടി രൂപ പിഴ ചുമത്തി കോടതി. മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചതിനാണ് മിൽന എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് മിൽനയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയത്. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ പിഴ അടയ്ക്കാനാണ് നിർദ്ദേശം.

മിൽമയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമാണ് മിൽമ. അതിനാൽ ഉപഭോക്താക്കൾ മിൽമയുടെ ​ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.