Wayand Landslide: വയനാട്ടിലെ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും; മന്ത്രി കെ രാജൻ

Minister Rajan Assures Job for Persons Affected by Wayanad Landslide: നിലവിലെ പുനരധിവാസത്തിലുള്ള ബുദ്ധിമുട്ടുകൾ, വായ്‌പകൾ അടയ്ക്കാനുള്ള സമ്മർദ്ദം, നഷ്ടപരിഹാരം ഉയർത്തണം, മേപ്പടിയിൽ തന്നെ ടൗണ്ഷിപ് ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ ദുരിതബാധിതർ യോഗത്തിൽ ഉന്നയിച്ചു.

Wayand Landslide: വയനാട്ടിലെ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും; മന്ത്രി കെ രാജൻ

മന്ത്രി കെ.രാജൻ

Published: 

24 Aug 2024 07:47 AM

വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്ന്, ഇന്ന് നടന്ന തൊഴിൽ മേളയിൽ വെച്ച് മന്ത്രി കെ രാജൻ പറഞ്ഞു. 67 അപേക്ഷയാണ് തൊഴിൽമേളയിൽ മന്ത്രിയ്ക്ക് ലഭിച്ചത്. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാരുണ്ടെന്നും രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു. ഇനി ക്യാമ്പിൽ നിന്നും മാറാനുള്ളത് 16 കുടുംബം മാത്രമാണ്. മതിയായ താമസ സൗകര്യം എല്ലാവർക്കും ഉറപ്പ് വരുത്തിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കുകയുള്ളൂ എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ചൂരൽമലയും മുണ്ടക്കൈയും സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടമായ ഇന്നലെ 17 കമ്പനികളാണ് തൊഴിൽ നൽകാൻ തയ്യാറായി മേളയിൽ പങ്കെടുത്തത്. ആകെമൊത്തം 54 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലൂടെ, കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്ഥിര വരുമാനം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം. അതേസമയം, ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വയനാട്ടിൽ ആലോചന യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, ദുരിതബാധിതരും പങ്കെടുത്തു. താത്കാലിക പുനരധിവാസത്തിലെ പ്രശ്നങ്ങൾ, വായ്‌പകൾ എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങൾ ദുരിതബാധിതർ ഉന്നയിച്ചു. 500- ലധികം പേര് പങ്കെടുത്ത യോഗത്തിൽ പരാതികൾ നേരിട്ടറിയിക്കാനും, എഴുതി നൽകാനുമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.

ALSO READ: ഇനി സർക്കാർ ആശുപത്രിയിലും ഓൺലൈനായി പണമടയ്ക്കാം ; ആദ്യ ഘട്ടത്തിൽ 63 ആശുപത്രികളിലെന്ന് മന്ത്രി വീണാ ജോർജ്

താൽകാലിക പുനരധിവാസം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് സ്ഥിരം പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചത്. നിലവിലെ പുനരധിവാസത്തിലുള്ള ബുദ്ധിമുട്ടുകൾ, വായ്‌പകൾ അടയ്ക്കാനുള്ള സമ്മർദ്ദം, നഷ്ടപരിഹാരം ഉയർത്തണം, മേപ്പടിയിൽ തന്നെ ടൗണ്ഷിപ് ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ ദുരിതബാധിതർ മുന്നോട്ടുവെച്ചു. കൂടാതെ യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും തങ്ങളുടെ നിർദ്ദേശങ്ങൾ അതരിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുള്ള വായ്‌പകളുടെ കാര്യത്തിലും നടപടി എടുക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വ്യക്തമാക്കി. നബാഡിന്റെ പാക്കേജിനായി ശ്രമം നടക്കുന്നുണ്ടെന്നും ശാരദ മുരളീധരൻ അറിയിച്ചു. ഇപ്പോഴും ക്യാമ്പിൽ തുടരുന്നവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

 

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം