AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Minister V Sivankutty: സിനിമാ നടനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ​ഗോപി എത്തിയിട്ടില്ല; മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty Against Suresh Gopi: ആരെയും പുച്ഛത്തോട് കൂടിയാണ് കാണുന്നത്. സംസാരിക്കുമ്പോൾ കുറച്ചുകൂടി മാന്യത വേണം. നേമം മണ്ഡലത്തെപറ്റി സുരേഷ് ഗോപിയും ബിജെപിയും മനപ്പായസം ഉണ്ണുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവച്ച് മറ്റാർക്കെങ്കിലും അവസരം കൊടുക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Minister V Sivankutty: സിനിമാ നടനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ​ഗോപി എത്തിയിട്ടില്ല; മന്ത്രി വി ശിവൻകുട്ടി
Minister V Sivankutty, Suresh GopiImage Credit source: Social Media/ PTI
neethu-vijayan
Neethu Vijayan | Published: 07 Dec 2025 14:24 PM

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ലെന്നും, രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മാന്യത ഉണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

സുരേഷ്​ ഗോപി ഇത്തരത്തിലുള്ള വാക്കുകൾ ഉപയോ​ഗിക്കുന്നതിലൂടെ സ്വയം നാണം കെടുകയാണ്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്നോ പോലും സുരേഷ് ​ഗോപിക്ക് അറിയില്ല.

Also Read: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം

ആരെയും പുച്ഛത്തോട് കൂടിയാണ് കാണുന്നത്. സംസാരിക്കുമ്പോൾ കുറച്ചുകൂടി മാന്യത വേണം. നേമം മണ്ഡലത്തെപറ്റി സുരേഷ് ഗോപിയും ബിജെപിയും മനപ്പായസം ഉണ്ണുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവച്ച് മറ്റാർക്കെങ്കിലും അവസരം കൊടുക്കണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

അതിനിടെ സുരേഷ് ​ഗോപിയുടെ മറ്റൊരു പ്രസ്താവനയും ഏറെ വിവാദമായിരിക്കുകയാണ്. കേരളത്തിൽ കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണെന്നും നുണറായിസം ആണ് ഇപ്പോൾേകേരളത്തിലുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.