AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V. Sivankutty: ‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല’; വി.ശിവന്‍കുട്ടി

V. Sivankutty Responds to Padmakumar’s Arrest: പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരുമെന്നും പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ശിവൻകുട്ടി പറയുന്നത്.

V. Sivankutty: ‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല’; വി.ശിവന്‍കുട്ടി
V. Sivankutty, PadmakumarImage Credit source: facebook
sarika-kp
Sarika KP | Updated On: 20 Nov 2025 19:11 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നാണ് ശിവൻകുട്ടി പറയുന്നത്. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരുമെന്നും പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ശിവൻകുട്ടി പറയുന്നത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞതേയുള്ളൂവെന്നും കുറേ നടപടികള്‍ കൂടി ഉണ്ടല്ലോ എന്നാണ് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.  മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കുമെന്നാണ് വിവര കേസില്‍ എട്ടാം പ്രതിയാണ് എ പത്മകുമാര്‍. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടിയുടെ എഫ്ഐആറിൽ പറയുന്നത്.

Also Read: ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ

ഇതിനു പിന്നാലെ പത്മകുമാറിന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പത്മകുമാറിന്റെ ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. വീട്ടിലേക്കുള്ള വഴികളെല്ലാം പോലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് അടച്ചു. വീടിനു പരിസരത്ത് പോലീസ് കാവലും ഏർപ്പെടുത്തി. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.