AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മൂന്ന് വയസ്സുകാരൻ്റെ ശരീരത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരെ കേസ്

Thiruvananthapuram Child Abuse : കുട്ടിയെ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും അടുത്താക്കിയാണ് മാതാപിതാക്കൾ ജോലിക്ക് പോയത്. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലാക്കാൻ പോലും ഇവർ ശ്രമിച്ചില്ലെന്നും പരാതി

മൂന്ന് വയസ്സുകാരൻ്റെ ശരീരത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരെ കേസ്
child-abiuse-tvm
Arun Nair
Arun Nair | Updated On: 28 Jun 2024 | 11:02 AM

തിരുവനന്തപുരം: മണ്ണന്തലയിൽ അമ്മയുടെ രണ്ടാനച്ഛൻ മൂന്ന് വയസ്സുകാരൻ്റെ ശരീരത്ത് തിളച്ച ചായ ഒഴിച്ചു. വട്ടിയൂർക്കാവ് സ്വദേശികളുടെ മകനാണ് ശരീരത്തിൽ പൊള്ളലേറ്റത്. കുട്ടിയ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നിട്ട് നാല് ദിവസം കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തറിയുന്നത്.

കുട്ടിയെ മുത്തശ്ശൻ്റെയും മുത്തശ്ശൻ്റെയും അടുത്താക്കിയാണ് മാതാപിതാക്കൾ ജോലിക്ക് പോയത്. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലാക്കാൻ പോലും ഇവർ ശ്രമിച്ചില്ലെന്നാണ് പരാതി. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതറിഞ്ഞെത്തിയ മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

സംഭവത്തിന് പിന്നാലെ ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരമറിയിച്ചു. പോലീസ് കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തിട്ടുണ്ട്, എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.