AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Monkeys Death: വായിൽ നിന്ന് നുരയും പതയും; പാലോട് 13 കുരങ്ങന്മാർ കൂട്ടത്തോടെ ചത്ത നിലയിൽ

Palode Monkeys Found Death: പിആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം ചത്ത കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. ഇതുകൂടാതെ വായിൽ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തിയിട്ടുണ്ട്.

Thiruvananthapuram Monkeys Death: വായിൽ നിന്ന് നുരയും പതയും; പാലോട് 13 കുരങ്ങന്മാർ കൂട്ടത്തോടെ ചത്ത നിലയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 21 Sep 2025 17:09 PM

തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി (Monkeys Found Death). 13 കുരങ്ങന്മാരെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമായിട്ടാണ് ചത്ത നിലയിൽ കുരങ്ങന്മാരെ കണ്ടത്. ആറ്റിൽ എത്തിയ സ്ത്രീകളാണ് കുരങ്ങന്മാരെ കണ്ടത്.

ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പിആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം ചത്ത കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. ഇതുകൂടാതെ വായിൽ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Also Read: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 13കാരന്

സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്ക ജ്വരം

ആശങ്കയൊഴിയാതെ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനം തുടരുകയാണ്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോ​ഗം ബാധിച്ച് ഒൻപത് പേരാണ് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്.

അതിനിടെ ഇന്നലെ മലപ്പുറം സ്വദേശിയായ പതിമൂന്നുകാരന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ രോ​ഗം ബാധിച്ച് ഒരാൾ മരിച്ചിരുന്നു.