AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: ജാ​ഗ്രത! സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 13കാരന്

Amoebic Meningoencephalitis At Malappuram: കേരളത്തിൽ ആശങ്ക പടർത്തി അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ മരിച്ചിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്.

Amoebic Meningoencephalitis: ജാ​ഗ്രത! സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 13കാരന്
Amoebic Meningoencephalitis Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 27 Sep 2025 | 05:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും പത്തായി. ഇവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

നിലവിൽ പതിമൂന്ന് വയസുകാരൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കേരളത്തിൽ ആശങ്ക പടർത്തി അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ മരിച്ചിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ ആശങ്ക സൃഷ്ടിച്ചു.

ഇതോടെ ഇവർ ജോലി ചെയ്തിരുന്ന ഹോട്ടൽ അടച്ചുപൂട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിലെ വെള്ളത്തിൻറെ സാമ്പിളും ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

രോ​ഗ ലക്ഷണങ്ങൾ എന്തെല്ലാം?

ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല എന്നതാണ് ആശ്വാസകരം. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്.

രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക.

കിണറ്റിൽ നിന്നോ പൈപ്പിൽ നിന്നോ നേരിട്ടെടുത്ത് വെള്ളം കുടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം

കഴിവതും കുളങ്ങളിലും കെട്ടികിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല

പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ ചെയ്യുക