Monsoon in Kerala: ഇത്തവണ മഴ നേരത്തെയെത്തും; കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27 ന്

Monsoon in Kerala: സാധാരണയായി കേരളത്തിൽ ജൂൺ 1നാണ് മൺസൂൺ ആരംഭിക്കുന്നത്. അതിനുശേഷം, ജൂലൈ പകുതിയോടെ വടക്കോട്ട് നീങ്ങി രാജ്യം മുഴുവൻ വ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളം തൊട്ടത്.

Monsoon in Kerala: ഇത്തവണ മഴ നേരത്തെയെത്തും; കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27 ന്

പ്രതീകാത്മക ചിത്രം

Published: 

10 May 2025 15:38 PM

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ തീയതിയേക്കാൾ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മെയ് 27 ന് കാലവ‍ർഷം കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന. നാല് ദിവസം വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ട്.

സാധാരണയായി കേരളത്തിൽ ജൂൺ 1നാണ് മൺസൂൺ ആരംഭിക്കുന്നത്. അതിനുശേഷം, ജൂലൈ പകുതിയോടെ വടക്കോട്ട് നീങ്ങി രാജ്യം മുഴുവൻ വ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളം തൊട്ടത്.

മെയ് 13 ഓടെ തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മൺസൂൺ എത്തുമെന്ന് കഴിഞ്ഞ ആഴ്ച കാലാവസ്ഥാ വകുപ്പ് പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമായാൽ ഒരു ആഴ്ച നേരത്തെ മഴയെത്തും. ഈ സമയത്തെ സമുദ്ര-അന്തരീക്ഷ സാഹചര്യങ്ങൾ മൺസൂൺ നേരത്തെ എത്തുന്നതിന് അനുകൂലമാണെന്ന് മെയ് മാസത്തിന്റെ തുടക്കത്തിൽ ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 2021, 2022, 2024 വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ ആരംഭിച്ചിരുന്നു. 2021, 2024ൽ  മെയ് 31നും 2022ൽ മെയ് 27നും കാലവർഷം കേരളം തൊട്ടു. ഈ സീസണിൽ, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല ശരാശരിയുടെ (880 മില്ലിമീറ്റർ) 105 ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന സീസണിലെ മൺസൂൺ മഴ വടക്കുകിഴക്കൻ പ്രദേശങ്ങളും തമിഴ്‌നാടും ഒഴികെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ അല്ലെങ്കിൽ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഏപ്രിലിൽ പറഞ്ഞിരുന്നു.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം