കേരളത്തിൽ കാലവർഷം ഇക്കൊല്ലം നേരത്തെയെത്തും; അതിശക്തമായ മഴയ്ക്ക് സാധ്യത

സാധാരണയായി മൺസൂൺ ജൂൺ ഒന്നിന് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയുമാണ് പതിവ്.

കേരളത്തിൽ കാലവർഷം ഇക്കൊല്ലം നേരത്തെയെത്തും; അതിശക്തമായ മഴയ്ക്ക് സാധ്യത
Published: 

15 Apr 2024 | 05:44 PM

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെ 87 സെന്റിമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. സാധാരണയായി മൺസൂൺ ജൂൺ ഒന്നിന് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയുമാണ് പതിവ്. ഈ വർഷം മൺസൂൺ ദീർഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു.

ഇപ്പോൾ എൽനിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മെയ് പകുതി വരെ നിലനിൽക്കും. തുടർന്ന് എൽനിനോ ദുർബലമാകുകയും ലാ നിന ശക്തമാകുകയും ചെയ്യുമെന്നാണ് പ്രവചനം. ലാ നിനാ പ്രതിഭാസം യാഥാർത്ഥ്യമായാൽ കാലവർഷക്കാലത്ത് പതിവിൽ കൂടുതൽ മഴ പെയ്യും. 2024 ൽ സാധാരണ മൺസൂണിനെക്കാൾ കൂടുതൽ മഴയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങൾ ഉണ്ടായിരുന്നു.

അതേസമയം വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.

ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പരാമവധി ശുദ്ധജലം കുടുക്കുക, മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ നിർജലീകരണത്തിന് കാരണമാകുന്നതിനാൽ ഇവ പകൽ സമയത്ത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് നിലവിലുള്ളത്.

Follow Us
Related Stories
Pinarayi Vijayan Investment: മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമോ?
K Sudhakaran : ‘പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്’; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ
Kerala Assembly Election 2026: തൃത്താലയിൽ കൊട്ടിക്കയറുക ആരുടെ പെരുമ? പോരാട്ടവും പ്രതീക്ഷയും
Nattika Constituency Election 2026: ചുവപ്പിൽ നിന്ന് കാവിയിലേക്ക്… നാട്ടികയിൽ വോട്ടുകൾ ഭിന്നിക്കുമോ?; മുകുന്ദൻ്റെ നീക്കം ആരെ തുണയ്ക്കും
Veena Nair : ഉറപ്പില്ലാതെ വലിയൊരു പ്രസ്ഥാനത്തിനൊപ്പം നിന്ന് മത്സരിക്കാൻ നമുക്ക് സാധിക്കില്ല, പ്രതികരണവുമായി വീണാ നായർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, ഒരു കോടിയാണ്… ടിക്കറ്റ് നോക്കിയോ; ഇന്നത്തെ ലോട്ടറി ഫലം
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്