AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയെത്തി; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്

Mullaperiyar Dam Water Level Increase: രണ്ട് ദിവസത്തിനിടയിൽ മൂന്നടിയോളം വെള്ളമാണ് ഉയർന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിച്ചു. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം വൈ​ഗയിലേക്ക് ഒഴുക്കും.

Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയെത്തി; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്
Mullaperiyar DamImage Credit source: Getty Images
nithya
Nithya Vinu | Published: 26 Nov 2025 09:28 AM

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയിലെത്തി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി.

രണ്ട് ദിവസത്തിനിടയിൽ മൂന്നടിയോളം വെള്ളമാണ് ഉയർന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിച്ചു. നിലവിൽ റൂൾ കർവ് പ്രകാരം 142 അടി വരെ വെള്ളം തമിഴ്നാടിന് സംഭരിക്കാനാകും.

ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം വൈ​ഗയിലേക്ക് ഒഴുക്കും. അതേസമയം, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ALSO READ: മുല്ലപെരിയാർ ഡാം ജല നിരപ്പ് 140 അടിയായി…

തെക്കൻ ജില്ലകളിൽ ഇന്ന് പരക്കെ മഴ: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ ജില്ലകളിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.