AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munambam: മുനമ്പം ഭൂസമരം അവസാനിക്കുന്നു; മന്ത്രി പി. രാജീവ് സമരപ്പന്തലിലെത്തും

Munambam Land Protest: മുനമ്പത്തുകാരില്‍ നിന്ന് നികുതി താല്‍ക്കാലികമായി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. ഉത്തരവിന് പിന്നാലെ 250 ഓളം കുടുംബങ്ങളാണ് കരമടച്ചത്.

Munambam: മുനമ്പം ഭൂസമരം അവസാനിക്കുന്നു; മന്ത്രി പി. രാജീവ് സമരപ്പന്തലിലെത്തും
മുനമ്പം സമരംImage Credit source: social media
nithya
Nithya Vinu | Updated On: 29 Nov 2025 07:21 AM

കൊച്ചി: മുനമ്പത്ത് ഭൂസമരം ഞായറാഴ്ച അവസാനിപ്പിക്കാൻ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റിയിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനമായത്. മുനമ്പത്തുകാരില്‍ നിന്ന് നികുതി താല്‍ക്കാലികമായി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ 413 ദിവസമായി സമരം തുടരുകയായിരുന്നു. നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഞായറാഴ്ച 2.30-ന് സമരപ്പന്തലിൽ എത്തി സമര സേനാനികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും.

കേസില്‍ അന്തിമവിധി വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാം എന്നായിരുന്നു ഹൈക്കോടതി നൽകിയ നിര്‍ദേശം. മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവ് നല്‍കിയത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമായിരിക്കും.  ‌

ALSO READ: രണ്ടര വയസുകാരിയടക്കം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത് മണിക്കൂറുകൾ; നടത്തിപ്പുകാർക്കെതിരെ കേസ്

കൂടാതെ, സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ്പ് ഡെസ്ക് തുറക്കുമെന്നും മന്ത്രി പി. രാജീവിൽ നിന്ന്‌ ഉറപ്പ് ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ 250 ഓളം കുടുംബങ്ങളാണ് കരമടച്ചത്.

2019 ലാണ് മുനമ്പത്തെ ഭൂമി വഖഫ് രജിസ്റ്ററിലേക്ക് എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത്.