AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Shri Scheme: മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടത്; വിവാദ പരാമർശവുമായി പിഎംഎ സലാം

PM Shri Scheme: ഒരു പുരുഷൻ ആണെങ്കിൽ അതിനെ എങ്ങനെ എതിർക്കാൻ സാധിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പഠിപ്പിച്ചു തന്നിട്ടുണ്ട്.

PM Shri Scheme: മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടത്; വിവാദ പരാമർശവുമായി പിഎംഎ സലാം
Pinarayi Vijayan, P M A Salam
ashli
Ashli C | Published: 01 Nov 2025 20:50 PM

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പി എം ശ്രീയിൽ ഒപ്പിട്ട മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നാണ് പരാമർശം. ഒന്നുകിൽ മുഖ്യമന്ത്രി ആണോ അല്ലെങ്കിൽ പെണ്ണോ ആകണമെന്നും രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം എന്നും സലാം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് പി എം എ സലാമിന്റെ വിവാദ പരാമർശം.

ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരുന്നതിന് വേണ്ടി ഒപ്പിട്ടിരിക്കുകയാണ് ഇപ്പോൾ സംസ്ഥാനം. ഒരു പുരുഷൻ ആണെങ്കിൽ അതിനെ എങ്ങനെ എതിർക്കാൻ സാധിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പഠിപ്പിച്ചു തന്നിട്ടുണ്ട്.

കോടികൾ നൽകിയാലും ഈ വർഗീയവിഷം പശ്ചിമബംഗാളിലേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ മമതാ ബാനർജിയും വ്യക്തമാക്കിയതാണ്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് അതിൽ പോയി ഒപ്പിട്ടതെന്നും പിഎംഎ സലാം. ഒന്നുകിൽ മുഖ്യമന്ത്രി ആണാകണം അല്ലെങ്കിൽ മുഖ്യമന്ത്രി പെണ്ണ് ആകണം. ഇങ്ങനെ രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തെ അധിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും തട്ടിപ്പല്ലെന്നും സങ്കൽപ്പങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ആണെന്നൊരു പരാമർശം നിർഭാഗ്യകരമായി ഉണ്ടായി അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.