AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M V Govindan: ‘സംഘർഷം നേരിടാൻ തന്റേടം വേണം’; ഷാഫി പറമ്പിലിനെതിരായ അതിക്രമത്തിൽ എം.വി ഗോവിന്ദൻ

കോഴിക്കോട് പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചിട്ടില്ല എന്ന പോലീസിന്റെ വാദം പൊളിയുന്നു. ഷാഫി പറമ്പിലിന്റെ തലയ്ക്ക് പോലീസിൽ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോഴിക്കോട് റൂറൽ എസ്പി ആയിരുന്നു സംഘർഷത്തിനിടെ ഷാഫി പറമ്പിലിനെതിരെ ലാത്തിപ്രയോഗിച്ചിട്ടില്ലെന്ന് പ്രതികരിച്ചിരുന്നത്.

M V Govindan: ‘സംഘർഷം നേരിടാൻ തന്റേടം വേണം’; ഷാഫി പറമ്പിലിനെതിരായ അതിക്രമത്തിൽ എം.വി ഗോവിന്ദൻ
M V GovindanImage Credit source: facebook
ashli
Ashli C | Published: 11 Oct 2025 22:05 PM

തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്കെതിരായ അതിക്രമത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘർഷങ്ങൾക്ക് പോകുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുമെന്ന് മനസ്സിലാക്കണമെന്നും അത് നേരിടാനുള്ള തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ പട്ടിയെ തല്ലും പോലെയാണ് പോലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയതൊന്നും എംവി ഗോവിന്ദൻ ഓർമിപ്പിച്ചു.

അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ചിട്ടില്ല എന്ന പോലീസിന്റെ വാദം പൊളിയുന്നു. ഷാഫി പറമ്പിലിന്റെ തലയ്ക്ക് പോലീസിൽ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോഴിക്കോട് റൂറൽ എസ്പി ആയിരുന്നു സംഘർഷത്തിനിടെ ഷാഫി പറമ്പിലിനെതിരെ ലാത്തിപ്രയോഗിച്ചിട്ടില്ലെന്ന് പ്രതികരിച്ചിരുന്നത്. ലാത്തികൊണ്ട് പോലീസ് തലയിലും മുഖത്തും അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനിടയിലാണ് ഷാഫി പറമ്പിലിന് നിന്ന് പരിക്കേറ്റത്. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് സാരമായ പൊട്ടലുണ്ട്. ഷാഫി പറമ്പിൽ ചികിത്സയിൽ തുടരുകയാണ്.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐസിയുവിൽ ആണ് അദ്ദേഹം. ഷാഫി പറമ്പിലിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നേരിയ തോതിൽ സംസാരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപി കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉൾപ്പെടെ എട്ടുപേർക്കും കണ്ടാൽ അറിയാവുന്ന 692 കോൺഗ്രസ് പ്രവർത്തകർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. 51 സിപിഐഎം പ്രവർത്തകർക്കെതിരേയും കേസുണ്ട്. കൂടാതെ പേരാമ്പ്രയിലെ സംഘർഷത്തിന് പിന്നാലെ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി സംബന്ധിച്ച് ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് എതിരെയും പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.