AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tamilnadu: രണ്ടു കുട്ടികളുടെ അമ്മയായ 26 കാരിയെ നടുറോഡിലിട്ട് ഭർത്താവ് കുത്തിക്കൊന്നു

9 വർഷം മുൻപ് വിവാഹിതരായതാണ് ഇരുവരും. ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. പൊള്ളാച്ചിയിലെ മരപേട്ടൈ സ്ട്രീറ്റിലാണ് ഭാരതിയുടെ വീട്.

Tamilnadu: രണ്ടു കുട്ടികളുടെ അമ്മയായ 26 കാരിയെ നടുറോഡിലിട്ട് ഭർത്താവ് കുത്തിക്കൊന്നു
CrimeImage Credit source: TV9 Network
Ashli C
Ashli C | Published: 11 Oct 2025 | 10:30 PM

തമിഴ്നാട് : തമിഴ്നാട് പൊള്ളാച്ചിയെ ഞെട്ടിച്ച് കൊലപാതകം. 26 കാരിയായി യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്ന് ഭർത്താവ്. തന്റെ രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴാണ് യുവാവ് ആക്രമിച്ചത്. 27 വയസ്സ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ കുത്തിക്കൊന്നത്. 26 വയസ്സുള്ള ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകത്തിനുശേഷം മൃതദേഹത്തിന് സമീപം ഇരുന്ന ഭർത്താവിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

9 വർഷം മുൻപ് വിവാഹിതരായതാണ് ഇരുവരും. ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന. പൊള്ളാച്ചിയിലെ മരപേട്ടൈ സ്ട്രീറ്റിലാണ് ഭാരതിയുടെ വീട്. അതേസമയം അവിഹിതബന്ധം എന്ന ആരോപിച്ച് വഴക്ക് പതിവായതോടെ 26 കാരി മാറി താമസിച്ചതാണ് പ്രകോപനത്തിന് കാരണം എന്നാണ് സൂചന. 9 വർഷത്തെ വിവാഹ ജീവിതത്തിൽ ദമ്പതികൾക്ക് രണ്ട് കുട്ടികൾ ആണുള്ളത്. കഴിഞ്ഞ ആറുമാസമായി ഭാര്യക്ക് മറ്റൊരാളോട് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ പതിവായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഒടുവിൽ 9 മാസം മുമ്പ് ശ്വേത ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം രാവിലെ 9 മണിക്ക് പനാലാനിയപ്പൻ തെരുവിൽ വെച്ച് ഭാരതി ശ്വേതയെ കാണുകയായിരുന്നു.

ബൈക്കിൽ വന്ന യുവാവ് ഭാര്യയായ ശ്വേതയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, യുവതി സംസാരിക്കാൻ നിൽക്കാതെ വേഗം നടന്നു പോകാനും ശ്രമിച്ചു. പിന്നാലെയാണ് ഇയാൾ ഭാര്യയെ ചോദ്യം ചെയ്യാനും ആക്രമിക്കാനും ആരംഭിച്ചത്. താമസിക്കുന്ന സ്ഥലത്ത് നിന്നും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്വേത. വാക്കുതർക്കത്തിനിടെ ഭാരതി യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഭർത്താവായ ഭാരതി പിന്തുടർന്നെത്തി കുത്തി വീഴ്ത്തുകയായിരുന്നു. പുറത്തും അരയിലും വയറിലും യുവതിക്ക് ഗുരുതരമായ പരിക്കുകളാണ് ഉള്ളത്. തുടർന്ന് പോലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്‌.